തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള പട്ടിക പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൂടാതെ, ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

  • വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.
  • അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.
  • ആശുപത്രിയില്‍ മാസ്‌ക് ഉപയോഗിക്കുക.
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം.
  • മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്‍റെ വ്യാപനം കുറക്കും.
  • കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം, കരള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണ വിധേയമാക്കുക.
  • ജലനഷ്ടം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം.
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.

അതേസമയം, ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി ലോകത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേകാര്യം തന്നെ ഐ.സി.എം.ആര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി എന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക -ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വളരെ തണുപ്പോ മഴയോ ഉള്ളപ്പോൾ വസ്ത്രങ്ങൾ പുറത്ത് ഉണക്കാൻ വിമുഖത കാണിക്കുന്നവരാണ് നമ്മൾ. പകരം വീടിനുള്ളിൽ നനഞ്ഞ തുണികൾ തൂക്കിയിടും. നിരുപദ്രവകരമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് നിങ്ങളുടെ വീട്ടകത്ത് അപ്രതീക്ഷിതമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം. ഇതിന്റെ അപകടസാധ്യത എത്രത്തോളമാണന്നറിയണ്ടേ? നനഞ്ഞ വസ്ത്രങ്ങൾ വീടിനുള്ളിൽ

ക​ർ​ണാ​ട​ക​: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

ക​ർ​ണാ​ട​ക​: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. 400ഓ​ളം

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം. നി​പ വൈ​റ​സ് ബാ​ധ​ക്ക് സ​മാ​ന​മാ​യ പ​നി​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ വി​വ​രം കൈ​മാ​റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​കം