അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും മ​ര​ണ​നി​ര​ക്ക് ഇ​നി​യും വേ​ണ്ട​ത്ര പി​ടി​ച്ചു​കെ​ട്ടാ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, അ​ർ​ബു​ദ​രോ​ഗ ഗ​വേ​ഷ​ണ​ത്തെ ഏ​റെ ആ​കാം​ക്ഷ​യോ​​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ, പ്ര​തീ​ക്ഷ​ക്ക് വ​ക​ന​ൽ​കു​ന്ന പു​തി​യൊ​രു ഗ​വേ​ഷ​ണ ഫ​ലം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു.

ദ.​കൊ​റി​യ​യി​ലെ കെ​യ്സ്റ്റ് (കൊ​റി​യ അ​ഡ്വാ​ൻ​സ്ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നാ​ള​ജി) ​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ക്വാ​ങ് ഹ്യൂ​ൻ ഷൊ​യും സം​ഘ​വു​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ, അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റി​പ്പ​യ​ർ ചെ​യ്ത് പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തി​ക്കു​ന്ന വി​ദ്യ​യാ​ണ് ഇ​വ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​സാ​ധ​ര​ണ​മാ​യി വ​ള​രു​ന്ന അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ ക​രി​യി​ച്ചു ക​ള​യു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ആ​ണ​ല്ലൊ അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ ന​ട​ത്താ​റു​ള്ള​ത്. കോ​ശ​ങ്ങ​ൾ അ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​വ​യ​വം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് വ​ള​രു​ക​യെ​ന്ന​താ​ണ് (ട്രാ​ജ​ക്ട​റി) സാ​ധാ​ര​ണ ക്ര​മം. അ​തി​നു വി​പ​രീ​ത​മാ​യി അ​സാ​ധാ​ര​ണ​ത​ല​ത്തി​ൽ വ​ള​രു​ന്ന​താ​ണ് അ​ർ​ബു​ദം.

ഇ​ത്ത​ര​ത്തി​ൽ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച​ക്ക് നി​ദാ​ന​മാ​കു​ന്ന ജീ​നു​ക​ളു​ടെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പു​ക​ൾ ഗ​വേ​ഷ​ക​ർ ലാ​ബി​ൽ വി​ക​സി​പ്പി​ച്ചു. ഈ ​പ​ക​ർ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന വി​ദ്യ​യാ​ണി​ത്. വ​ൻ​കു​ട​ൽ അ​ർ​ബു​ദ കോ​ശ​ങ്ങ​ളി​ൽ ഇ​തു പ​രീ​ക്ഷി​ച്ച​പ്പോ​ൾ വി​ജ​യി​ച്ചു. ആ​ദ്യം ലാ​ബി​ലും പി​ന്നീ​ട് മൃ​ഗ​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ചു. ഈ ​ചി​കി​ത്സ​ക്ക് പാ​ർ​ശ്വ​ഫ​ലം കു​റ​വാ​ണെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍

ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്ക് മു​മ്പി​ല്‍ അ​മി​ത​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ക്കി​ട​യി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ എ​ന്ന വ​ലി​യൊ​രു ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ഈ

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, ജോ​ലി​യ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രാ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​മാ​ണ് കു​ടും​ബ​മെ​ന്ന് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ‘‘എ​പ്പോ​ഴും

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല- വിവരാവകാശ കമീഷണർ

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള