ദേ​ഷ്യ​വും സ​മ്മ​ർ​ദ​വും കാ​ര​ണം എ​ന്തെ​ങ്കി​ലു​മൊ​ക്കെ ത​ല്ലി​പ്പൊ​ളി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ അ​തി​ന് സൗ​ക​ര്യം ചെ​യ്തു​ത​രു​ന്ന ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലും സ​ജീ​വ​മാ​കു​ന്നു. നി​യ​ന്ത്രി​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ ത​ല്ലി​പ്പൊ​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും സാ​ധ​ന​ങ്ങ​ളും ഒ​രു​ക്കി​ത്ത​രു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. റേ​യ്ജ് റൂം/ ​സ്മാ​ഷ് റൂം ​വൈ​കാ​തെ ചെ​റു​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്. 2008ൽ ​ജ​പ്പാ​നി​ലാ​ണ് ആ​ദ്യ​മാ​യി റേ​ജ്‌ റൂ​മു​ക​ൾ തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ഈ ​ആ​ശ​യം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല​നി​ല​വാ​രം അ​നു​സ​രി​ച്ച് പ​ത്ത് മി​നി​റ്റും പൊ​ട്ടി​ക്കാ​നു​ള്ള ആ​റ് സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങി​യ പാ​ക്കേ​ജി​ന് 500 രൂ​പ​യാ​ണ് നി​ര​ക്ക്. 800 രൂ​പ ന​ൽ​കി​യാ​ൽ പൊ​ട്ടി​ക്കാ​ൻ 18 സാ​ധ​ന​ങ്ങ​ളും 15 മി​നി​റ്റ് സ​മ​യ​വും ത​രും.

1500 രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ 35 -40 സാ​ധ​ന​ങ്ങ​ളു​ണ്ടാ​കും. അ​ര മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. 6700 രൂ​പ​യു​ടെ ടി.​വി സ്മാ​ഷ് പാ​ർ​ട്ടി​യി​ൽ ആ​റു​പേ​രെ ഒ​രു​മി​ച്ച് ക​ട​ത്തി​വി​ടു​ക​യും പ​ഴ​യ ടി.​വി ഉ​ൾ​പ്പെ​ടെ 65 സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​ത്ത​രു​ക​യും ചെ​യ്യും. കേ​ടു​വ​ന്ന ലാ​പ്ടോ​പ്, പൊ​ട്ടി​യ പാ​ത്ര​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും, കു​പ്പി തു​ട​ങ്ങി പ​ല​വി​ധ വ​സ്തു​ക്ക​ളാ​ണ് ഉ​ണ്ടാ​വു​ക. നി​ങ്ങ​ളു​ടെ പി​ടി​വി​ടാ​തെ നി​യ​ന്ത്രി​ച്ചു​നി​ർ​ത്താ​നും നി​ങ്ങ​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ മു​റി വൃ​ത്തി​യാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ണ്ടാ​കും. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും.

അ​തേ​സ​മ​യം, ന​ശീ​ക​ര​ണ​ത്തി​ലൂ​ടെ സ​മാ​ധാ​നം ക​ണ്ടെ​ത്തു​ന്ന​ത് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണെ​ന്നാ​ണ് മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ ദേ​ഷ്യം പി​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ബോസിനെ ഇടിക്കണോ ?

ജ​പ്പാ​നി​ൽ ചി​ല ക​മ്പ​നി​ക​ളി​ൽ പ്ര​ത്യേ​ക മു​റി​യി​ൽ മേ​ല​ധി​കാ​രി​യു​ടെ പേ​ര് എ​ഴു​തി​യ ബൊ​മ്മ വെ​ച്ചി​ട്ടു​ണ്ടാ​കും. ദേ​ഷ്യം തീ​ർ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ക​യ​റി അ​തി​ൽ ഇ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​കും. അ​ത് ക​ഴി​ഞ്ഞു വ​ന്ന് ശാ​ന്ത​മാ​യി കാ​ര്യ​ക്ഷ​മ​ത​യോ​ടെ ജോ​ലി ചെ​യ്താ​ൽ മ​തി. മേ​ല​ധി​കാ​രി ത​ന്നെ​യാ​ണ് ഇ​ത് ഒ​രു​ക്കി​ത്ത​രു​ന്ന​ത് എ​ന്ന​താ​ണ് ര​സ​ക​രം. അ​വ​ർ​ക്ക് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യി​ലാ​ണ് താ​ൽ​പ​ര്യം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്കാണ് രോഗബാധ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയ

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും

മ​​ല​​പ്പു​​റം: ഫി​​ക്സ​​ഡ്​ ഡോ​​സ്​ കോ​​മ്പി​​നേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ 135 മ​​രു​​ന്നു​​ക​​ൾ​​ക്ക്​ ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന്​ സെ​​ൻ​​ട്ര​​ൽ ഡ്ര​​ഗ്​​​സ്​ ക​​ൺ​​​ട്രോ​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്‍റെ (സി.​​ഡി.​​എ​​സ്.​​സി.​​ഒ) റി​​പ്പോ​​ർ​​ട്ട്. സം​​സ്ഥാ​​ന, കേ​​ന്ദ്ര ല​​ബോ​​റ​​ട്ട​​റി​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന് (നോ​​ട്ട്​ സ്റ്റാ​​ൻ​​ഡേ​​ഡ്​ ക്വാ​​ളി​​റ്റി-​​എ​​ൻ.​​എ​​സ്.​​ക്യു) ക​​ണ്ടെ​​ത്തി​​യ മ​​രു​​ന്നു​​ക​​ളി​​ൽ മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല

ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ

ലോകത്തുടനീളം മനുഷ്യരുടെ പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ്; ആശങ്കയേറ്റി യു.എൻ സർവെ

ന്യൂഡൽഹി: മുംബൈ നിവാസികളായ നമ്രത നംഗിയയും ഭർത്താവും അവരുടെ അഞ്ച് വയസ്സുള്ള മകൾ ജനിച്ചതുമുതൽ മറ്റൊരു കുട്ടികൂടി വേണമെന്ന ആഗ്രഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ്. പക്ഷേ, അത് എപ്പോഴും ഒരു ചോദ്യത്തിലേക്ക് അവരെ കൊണ്ടെത്തിക്കും. ‘നമുക്കത് താങ്ങാനാകുമോ?’. നമ്രത ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്യുന്നു.