ശ​രീ​രം ‘ഡീ​ടോ​ക്സി​ഫൈ’ ചെ​യ്യാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​​മെ​ന്ന് നാം ​കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​തേ വെ​ള്ളം കു​ടി ഒ​രാ​ളെ മ​ര​ണ​ത്തി​ന്റെ വ​ക്കി​ലെ​ത്തി​ച്ചാ​​ലോ. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ആ​ധാ​ര​മാ​യ വെ​ള്ളം കു​ടി അ​പ​ക​ടം സൃ​ഷ്ടി​ച്ച ക​ഥ, ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡോ. ​സു​ധീ​ർ കു​മാ​റാ​ണ് ‘എ​ക്സി’​ൽ വി​വ​രി​ച്ച​ത്. ശ​രീ​രാ​രോ​ഗ്യ​വും പ്ര​സ​ന്ന​ത​യും നി​ല​നി​ർ​ത്താ​ൻ മും​ബൈ​യി​ലെ നാ​ൽ​പ​തു​കാ​രി ഒ​രു ദി​വ​സം രാ​വി​ലെ നാ​ലു ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

എ​ഴു​ന്നേ​റ്റ​യു​ട​ൻ വെ​ള്ളം കു​ടി​ച്ചാ​ൽ ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​മെ​ന്നും ച​ർ​മം തി​ള​ങ്ങു​മെ​ന്നു​മു​ള്ള ഉ​പ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​ത്. എ​ഴു​ന്നേറ്റ​യു​ട​ൻ നാ​ലു ലി​റ്റ​റാ​ണ് ഇ​വ​ർ കു​ടി​ച്ച​ത്. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​റി​ന​കം ക​ടു​ത്ത ത​ല​വേ​ദ​ന വ​ന്നു. പി​ന്നാ​ലെ ക​ടു​ത്ത ക്ഷീ​ണ​വും. ഛർ​ദി​ക്കു​ക​യും ചെ​യ്തു. തൊ​ട്ടു​പി​റ​കെ ബോ​ധ​ര​ഹി​ത​യാ​യി -ഡോ​ക്ട​ർ പ​റ​യു​ന്നു.

വി​ല്ല​നാ​യി ഹൈ​പ്പ​ർ​ന​ട്രീ​മി​യ

നാ​ൽ​പ​തു​കാ​രി​യു​ടെ ​സോ​ഡി​യം അ​ള​വ് 110 ആ​യി കു​റ​ഞ്ഞു. 135-145 ആ​ണ് സാ​ധാ​ര​ണ വേ​ണ്ട​ത്. സോ​ഡി​യം അ​സ​ന്തു​ലി​ത​ത്വം അ​ഥ​വാ ഹൈ​പ്പ​ർ​ന​ട്രീ​മി​യ കാ​ര​ണം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മൂ​ന്നു​ദി​വ​സം കൊ​ണ്ടാ​ണ് വീ​ണ്ടെ​ടു​ത്ത​ത്.

ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ ലി​റ്റ​ർ

  • വ​യ​സ്സ്, ഭാ​രം, കാ​ലാ​വ​സ്ഥ, ശാ​രീ​രി​കാ​ധ്വാ​നം എ​ന്നി​വ അ​ടി​സ്ഥാ​ന​​പ്പെ​ടു​ത്തി​യാ​വ​ണം ഒ​രാ​ൾ കു​ടി​ക്കേ​ണ്ട വെ​ള്ള​ത്തി​ന്റെ അ​ള​വെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.
  • സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വ​രും ചൂ​ട് കാ​ലാ​വ​സ്ഥ​യി​ലു​ള്ള​വ​രും വി​യ​ർ​ക്കു​ന്ന​തി​നാ​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​​ക്കേ​ണ്ടി വ​രും.
  • കൂ​ടു​ത​ൽ ക​ഫീ​ൻ, ആ​ൽ​ക്ക​ഹോ​ൾ തു​ട​ങ്ങി​യ​വ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് വേ​ഗ​ത്തി​ൽ നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വെ​ള്ളം വേ​ണ്ടി​വ​രും.
  • ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വെ​ള്ളം കൂ​ടു​ത​ൽ വേ​ണം.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഓ​രോ​രു​ത്ത​രു​ടെ​യും ശ​രീ​ര, ജീ​വി​ത രീ​തി​യ​നു​സ​രി​ച്ച് വെ​ള്ളം കു​ടി വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. വെ​ള്ള​ത്തി​നാ​യി ശ​രീ​ര​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന സി​ഗ്ന​ലാ​ണ​ല്ലോ ദാ​ഹം. ​തെ​ളി​ഞ്ഞ​തോ ഇ​ളം​മ​ഞ്ഞ​യോ ആ​യ മൂ​ത്രം ശ​രീ​ര​ത്തി​ൽ മ​തി​യാ​യ ജ​ല​മു​ണ്ട് എ​ന്ന​തി​ന്റെ തെ​ളി​വാ​ണ്. ക​ടും​മ​ഞ്ഞ നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന്റെ ല​ക്ഷ​ണ​വും. വെ​ള്ള​മാ​ണെ​ങ്കി​ലും ഒ​റ്റ​യ​ടി​ക്ക് ലി​റ്റ​ർ ക​ണ​ക്കി​ന് അ​ക​ത്താ​ക്കാ​തെ സ​ന്തു​ലി​ത​മാ​യി വേ​ണം കു​ടി​ക്കാ​ൻ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ക​ണ്ടെ​ത്തി​യ ശാ​രീ​രി​ക പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം സി​ക വൈ​റ​സ് രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ര​ണ്ടു​ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ സി​ക​യു​ടെ രോ​ഗ​ല​ക്ഷ​ണം നീ​ണ്ടു​നി​ൽ​ക്കും. രോ​ഗം ബാ​ധി​ച്ച ഈ​ഡി​സ് കൊ​തു​കി​ന്റെ ക​ടി​യേ​റ്റ് പ​ക​രു​ന്ന

കു​ട്ടി​ക്ക​ളി​യ​ല്ല, കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം

പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രു അ​സു​ഖ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ തെ​റ്റി. കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഏ​റെ ശ്ര​ദ്ധ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ​യും വേ​ണ്ടി​വ​രും. ടൈ​പ്പ്-1, ടൈ​പ്പ്-2 എ​ന്നി​ങ്ങ​നെ ര​ണ്ടു