ആലപ്പുഴ: കോവിഡിനു ശേഷം ഹൃദ്രോഗ സാധ്യത കൂടിയതായി ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ദേശീയ പ്രസിഡന്റ്​ ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ. എസ്‌.സി.ഡിയിലും (സഡൻ കാർഡിയാക് ഡെത്ത്) ക്രമാതീതമായ വർധനവുണ്ട്. ഈ ഭീഷണിയെ നേരിടാൻ സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലിടങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ 19-ാമത് ദേശീയ സമ്മേളനം ആലപ്പുഴയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരിലും കഠിന വ്യായാമ മുറകൾ ചെയ്യുന്നവരിലും കുഴഞ്ഞ് വീണുള്ള മരണത്തിൽ 20-30 ശതമാനം വർധനവുണ്ടെന്ന്​ സമ്മേളനം ചൂണ്ടിക്കാട്ടി.

35 വയസ്സ് കഴിഞ്ഞ വ്യക്തികൾ കഠിനമായ സ്പോർട്സ്, വ്യായാമം എന്നിവ പരിശീലിക്കുന്നതിന് മുൻപ് ഇ.സി.ജി, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റുകൾ ഉൾപ്പെടെ ഹൃദയ പരിശോധനകൾ നടത്തണം. ഇ.സി.ജി, ഹൃദയമിടിപ്പിന്‍റെ വ്യതിയാനം എന്നിവ നിരീക്ഷിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്നുണ്ട്. ഈ ഉപകരണങ്ങളിലൂടെ ഹൃദയസ്തംഭനത്തിന് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന്​ സമ്മേളനം അഭിപ്രായപ്പെട്ടു.

ഓർഗനൈസിങ് ചെയർമാൻ ഡോ. കെ. ശിവപ്രസാദ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനോദ് തോമസ്, കേരള ചാപ്റ്റർ പ്രസിഡന്‍റ്​ ഡോ. പി.കെ അശോകൻ, സെക്രട്ടറി ഡോ.ഇ. രാജീവ് എന്നിവർ സംസാരിച്ചു. അഞ്ഞൂറിലധികം പ്രമുഖ ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റുകളും, ഗവേഷകരും, ആരോഗ്യ പ്രവർത്തകരും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്​. ഞായറാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

കൊ​ച്ചി: മെ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം വ​രു​ത്തി​വെ​ച്ച ഡി​ജി​റ്റ​ൽ ആ​സ​ക്​​തി​യു​ടെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ റി​സോ​ഴ്​​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്​ 15,261 കു​ട്ടി​ക​ൾ. ഡി​ജി​റ്റ​ൽ ആ​സ​ക്​​തി കു​ട്ടി​ക​ളി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്നു എ​ന്നാ​ണ്​

ചുണങ്ങ് കൃത്യമായ ചികിത്സ തേടാം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ചുണങ്ങ് കൃത്യമായ ചികിത്സ തേടാം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ചര്‍മത്തെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ് ചുണങ്ങ്. വെള്ള, കറുപ്പ്, തവിട്ട് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ ടീനിയ വെഴ്സികൊളാര്‍ (Tinea versicolor) അഥവാ പിറ്റിരിയാസിസ് വെഴ്സികൊളാര്‍ (Pityriasis versicolor) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ചര്‍മത്തിന്റെ ഉപരിതലത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു

സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേർത്തു മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ട്‌ മുതൽ പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും