നിലവാരമില്ലാത്ത 45 മരുന്നുകൾ പിൻവലിക്കാൻ നിർദേശം
October 9, 2024ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത 45 ഓളം മരുന്നുകൾ വിപണിയിൽനിന്ന് പിൻവലിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. അഞ്ച് വ്യാജ മരുന്നുകളുടെ നിർമാതാക്കൾക്കെതിരെ നിയമനടപടിയും തുടങ്ങി.
50 വ്യാജ മരുന്നുകൾ നിരോധിച്ചുവെന്ന് അടുത്തിടെയുണ്ടായ പ്രചാരണം തെറ്റാണെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചതെന്നും ഡ്രഗ്സ് കൺട്രോളർ രാജീവ് സിങ് രഘുവംശി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓരോ മാസവും 2000 സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.