ഊർജ്ജസ്വലരായിരിക്കാം… ആസ്റ്ററിനൊപ്പം

ഊർജ്ജസ്വലരായിരിക്കാം… ആസ്റ്ററിനൊപ്പം

September 29, 2024 0 By KeralaHealthNews

യു.എ.ഇയിലെ കൊടുംചൂടുകാലത്തെ നേരിടാനുള്ള വഴികൾ പരതുകയാണോ നിങ്ങൾ, എങ്കിൽ വരൂ വേനൽക്കാലത്തെ ആശ്ലേഷിക്കാം. താപനില ഉയരുന്നതിനനുസരിച്ച് പ്രായോഗിക നുറുങ്ങുകളും വിദഗ്‌ധ ഉപദേശങ്ങളും ഉപയോഗിച്ച് ഈ സീസണിനായി തയ്യാറെടുക്കേണ്ട സമയമാണിത്. തണുപ്പും ജലാംശവും നിലനിർത്തുന്നത് മുതൽ നിങ്ങളുടെ ഫിറ്റ്നസ് നിലനിറുത്തുന്നതും സൗന്ദര്യാത്മക സേവനങ്ങളിൽ ഏറ്റവും പുതിയത് പര്യവേക്ഷണം ചെയ്യുന്നതും വരെ, ആസ്റ്റർ ക്ലിനിക്കുകളിലെ വിദഗ്ധർ വേനൽക്കാലത്ത് നിങ്ങൾ ഫിറ്റ് ആയിരിക്കാൻ വേണ്ട ഉപദേശങ്ങൾ നൽകുന്നു.

ചൂട്കാറ്റു തളർത്തുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്തുക

യു.എ.ഇയിൽ വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതു എത്ര നിർണായകമാണെന്ന് ശൈഖ്​ സായിദ് റോഡിലെ ആസ്റ്റർ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ. സുനിൽ കുമാർ രാമചന്ദ്രൻ പറയുന്നു. നിർജ്ജലീകരണം ക്ഷീണത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും. അതിനാൽ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളിലെ ജലാംശം നിലനിർത്താൻ ഫ്രഷ് ജ്യൂസുകൾ, മിൽക്ക് ഷേക്കുകൾ, തൈരുത്പന്നങ്ങൾ തുടങ്ങിയ ജലാംശം കൂടുതൽ അടങ്ങിയ പാനീയങ്ങൾ ഉൾപ്പെടുത്തുക. പഞ്ചസാരയും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക, കാരണം അവ നിങ്ങളിൽ നിർജ്ജലീകരണം സൃഷ്ടിക്കും. യാത്രകളിലായിരിക്കുമ്പോൾ ജലാംശം നിലനിർത്താൻ എപ്പോഴും ഒരു പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ കരുതുക. അങ്ങനെ തണുപ്പും ജലാംശവും നിലനിർത്തുന്നതിലൂടെ വേനൽക്കാലം പൂർണമായും ആസ്വദിക്കാൻ സാധിക്കുന്ന ഒന്നാക്കി മാറ്റാൻ കഴിയും.

കഠിനമായ സൂര്യതാപത്തെ എങ്ങനെ ചെറുക്കാം

തീവ്രമായ താപനിലയെ നേരിടേണ്ടത്​ എങ്ങനെയെന്ന്​ ആസ്റ്റർ ക്ലിനിക്കിലെ (അൽ മുത്തീന- ​​ദേര) ജനറൽ പ്രാക്ടീഷണർ ഡോ. മുഹമ്മദ്​ ഷിഹാസ്​ വ്യക്​തമാക്കുന്നു. ദീർഘനേരം സൂപ്രകാശം ഏൽക്കുന്നത്​ ഒഴിവാക്കുക, പ്രത്യേകിച്ച്​ രാവിലെ 10നും വൈകുന്നേരം നാലിനും ഇടയിലുള്ള താപനില കൂടിയ സമയങ്ങളിൽ. ഉയർന്ന എസ്​.പി.എഫ്​ സൺസ്ക്രീൻ ഉപയോഗിക്കുക. ഓരോ രണ്ട്​ മണിക്കൂറിലും വീണ്ടും ഉപയോഗിക്കുക. ദോഷകരമായ അൾട്രാവയലറ്റ്​ രശ്മികളിൽ നിന്ന്​ സ്വയം പരിരക്ഷിക്കാൻ ഉതകുന്ന വസ്ത്രങ്ങൾ, തൊപ്പികൾ, സൺഗ്ലാസുകൾ എന്നിവ ധരിക്കുക. സൂര്യതാപം കൂടുമ്പോൾ വല്ലാതെ വിയർക്കുകയോ തളരുകയോ ചെയ്യാം. അപ്പോഴെല്ലാം തണൽ ലഭ്യമാക്കുന്നിടത്തു വിശ്രമിക്കുക. ആസ്റ്റർ ക്ലിനിക്കുകളിൽ IV വിറ്റാമിൻ ഡ്രിപ്പ്​ തെറാപ്പി നൽകുന്നുണ്ട്​. ഇത്​ പ്രതിരോധശേഷി, വീണ്ടെടുക്കൽ, ഊർജം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർധിപ്പിക്കാൻ ഉതകുന്നു.

സുഗമവും സിൽക്കിയും

വേനൽകാലത്തു ലേസർ ഉപയോഗിച്ചുള്ള അനാവശ്യ രോമം നീക്കം ചെയ്യൽ വളരെ ഗുണം ചെയ്യുമെന്ന്​ കിങ്​ ഫൈസൽ റോഡിലെ (ഷാർജ) ആസ്റ്റർ ക്ലിനിക്കിലെ സ്​പെഷ്യലിസ്റ്റ്​ ഡെർമറ്റോളജി ഡോക്​ടർ മാത്യൂ തോമസ്​ പറയുന്നു. ഈ നടപടിക്രമം രോമകൂപങ്ങളെ ലക്ഷ്യമിടുന്നു. അതിനായി ലേസർ ഊർജം ഉപയോഗിക്കുന്നു. കാലക്രമേണ അനാവശ്യ രോമ വളർച്ച കുറക്കുന്നു. കാലുകൾ, കൈകൾ, കക്ഷങ്ങൾ, ബിക്കിനി​ ലൈൻ തുടങ്ങിയ ഭാഗങ്ങളിൽ ഇത്​ ഫലപ്രദമാണ്​.

വേനലവധിക്കാലത്തു കടൽത്തീര വിനോദത്തിനും മറ്റും ലേസർ ഉപയോഗിച്ച്​ അനാവശ്യ രോമം നീക്കം ചെയ്യുന്നത്​ സൗകര്യപ്രദമാണ്​. ഇത്തരത്തിലുള്ള ലേസർ ചികിത്സ വേഗത്തിൽ തീർക്കാവുന്നതും താരതമ്യേന വേദനയില്ലാത്തതുമാണ്​. ഏറ്റവും അനുകൂലമായ ഫലങ്ങൾ ഉറപ്പാക്കാനും വേനൽക്കാലം മുഴുവൻ സിൽക്കിയും മിനുസമാർന്ന ചർമം ആസ്വദിക്കാനും തെരഞ്ഞെടുത്ത ആസ്റ്റർ ക്ലിനിക്കുകളിൽ മുൻകൂട്ടി ബുക്ക്​ ചെയ്യുക.

നിങ്ങളുടെ ചർമ്മതിളക്കം വർധിപ്പിക്കുക

നിങ്ങളുടെ ചർമ്മത്തിന്‍റെ തിളക്കവും ജലാംശവും വർധിപ്പിക്കുന്നതിന്, വേനൽക്കാലത്തെ വെയിലിന്‍റെ കഠിനമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന്, അനുയോജ്യമായ സ്കിൻ ബൂസ്റ്റർ കുത്തിവയ്പ്പുകൾ പരിഗണിക്കാവുന്നതാണ്. ബർ ദുബൈയിലെ ആസ്റ്റർ ക്ലിനിക്കിലെ (എ.ജെ.എം.സി) സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജി ഡോക്‌ടർ അനീഷ് കെ.പി നിർദ്ദേശിക്കുന്നത്, ചർമത്തിലെ ഈർപ്പം പുനഃസ്ഥാപിക്കുന്നതിനും ഘടന മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുന്നതിനും ഈ ചികിത്സകൾക്ക് കഴിയുമെന്നാണ്​.

ചൂടുള്ള മാസങ്ങളിൽ പോലും നിങ്ങളുടെ ഉന്മേഷത്തോടെ നിലനിൽക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. സ്കിൻ ബൂസ്റ്റർ കുത്തിവയ്പ്പുകൾ നിങ്ങളുടെ ചർമത്തിൽ (ഹൈലൂറോണിക് ആസിഡ് ഉപയോഗിച്ച്) തീവ്രമായ ജലാംശം നൽകുന്നു. ഈ ചികിത്സാ വേനൽക്കാലം മുഴുവൻ തിളങ്ങുന്ന ചർമത്തിനായി ശരീരത്തിനകത്തു നിന്ന് പ്രവർത്തിച്ചുകൊണ്ട് ദീർഘകാല ഫലങ്ങൾ നൽകുന്നു. ഇതിനായി ഇന്ന് തന്നെ ആസ്റ്റർ ക്ലിനിക്കുകൾ സന്ദർശിക്കൂ. കാരണം നിങ്ങൾക്ക്​ ഏറ്റവും മികച്ചതെന്തെന്ന്​ ഞങ്ങൾക്കറിയാം.

→ അപ്പോയ്​മെന്‍റുകൾക്കായി 044400500ൽ വിളിക്കുക

→ അല്ലെങ്കിൽ myAster ആപ്പ്​ ഡൗൺലോഡ്​ ചെയ്യുക