കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നു​ജി​ത്തി​ന്‍റെ ഹൃ​ദ​യം കൊ​ണ്ട്​ എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സ​ണ്ണി തോ​മ​സി​ന്‍റെ ജീ​വി​തം. ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തി​ന്​ ഇ​പ്പോ​ൾ ര​ക്​​ത​ബ​ന്ധ​ത്തേ​ക്കാ​ൾ ഇ​ഴ​യ​ടു​പ്പ​മു​ണ്ട്. കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന ത​ന്‍റെ ജീ​വ​നെ താ​ങ്ങി​നി​ർ​ത്തി​യ ആ ​കാ​രു​ണ്യ​ത്തെ ക​ണ്ണീ​രോ​ടെ​യ​ല്ലാ​തെ സ​ണ്ണി​ക്ക്​ ഓ​ർ​ക്കാ​നാ​വി​ല്ല.

ക​ടം​കൊ​ണ്ട ഹൃ​ദ​യ​ത്തി​ന്‍റെ തു​ടി​പ്പു​ക​ളു​മാ​യി നാ​ല്​ വ​ർ​ഷം പി​ന്നി​ട്ട സ​ണ്ണി​യെ​ന്ന 60 കാ​ര​നോ​ട്​ ജീ​വി​തം എ​ങ്ങ​നെ എ​ന്ന്​ ചോ​ദി​ച്ചാ​ൽ ഒ​റ്റ​വാ​ക്കി​ൽ മ​റു​പ​ടി: ‘വ​ള​രെ ഹാ​പ്പി​യാ​ണ്​’. 2012 മു​ത​ൽ ഹൃ​ദ്രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ്​ പാ​വം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം മു​ട്ട​ത്തു​വീ​ട്ടി​ൽ സ​ണ്ണി തോ​മ​സ്. ഏ​ഴ്​ വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം 85 ശ​ത​മാ​ന​വും നി​ല​ച്ചു. മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​യി​രു​ന്നു പോം​വ​ഴി. അ​വ​യ​വം കി​ട്ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ ‘മൃ​ത​സ​ഞ്ജീ​വ​നി’ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം കാ​ത്തി​രു​ന്നു. പ്ര​തീ​ക്ഷ​ക​ൾ ന​ഷ്​​ട​പ്പെ​ട്ട്, മ​ര​ണം മു​ന്നി​ൽ ക​ണ്ട്​ തു​ട​ങ്ങി​യ നാ​ളു​ക​ൾ.

2020 ജൂ​ലൈ 14ന്​ ​കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ എ​ഴു​കോ​ൺ സ്വ​ദേ​ശി അ​നു​ജി​ത്തി​ന്​​ (27) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചി​കി​ത്സ​യി​ലി​രി​ക്കെ ജൂ​ലൈ 21ന് ​മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രു​ടെ​യും ര​ക്​​ത​ഗ്രൂ​പ്പു​ക​ൾ യോ​ജി​ക്കു​ന്ന​തി​നാ​ൽ ശ​സ്​​​ത്ര​ക്രി​യ​ക്ക്​ തി​ര​ക്കി​ട്ട നീ​ക്കം തു​ട​ങ്ങി. മി​ന്ന​ൽ വേ​ഗ​ത്തി​ൽ ഹെ​ലി​കോ​പ്​​റ്റ​ർ വ​ഴി കൊ​ച്ചി​യി​ലെ​ത്തി​ച്ച ഹൃ​ദ​യം എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ഡോ. ​ജോ​സ്​ ചാ​ക്കോ പെ​രി​യ​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന്​ മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സ​ണ്ണി​യി​ൽ​ തു​ന്നി​പ്പി​ടി​പ്പി​ച്ചു.

എ​യ​ർ ആം​ബു​ല​ൻ​സ്​ വ​ഴി അ​തി​വേ​ഗം മ​റ്റൊ​രാ​ളു​ടെ ഹൃ​ദ​യം ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തി​ച്ച്​ ന​ട​ത്തി​യ നാ​ലാ​മ​ത്തെ വി​ജ​യ​ക​ര​മാ​യ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യാ​യി​രു​ന്നു അ​ത്​. അ​നു​ജി​ത്തി​ന്‍റെ ചെ​റു​കു​ട​ൽ, കൈ​ക​ൾ എ​ന്നി​വ മ​റ്റ്​ രോ​ഗി​ക​ൾ​ക്കും​ ദാ​നം ചെ​യ്തു. അ​നു​ജി​ത്തി​ന്‍റെ​യും സ​ണ്ണി​യു​ടെ​യും വീ​ട്ടു​കാ​ർ ഇ​ന്നും ഒ​രു കു​ടും​ബം പോ​ലെ​യാ​ണ്​. അ​നു​ജി​ത്ത്​ മ​രി​ക്കു​മ്പോ​ൾ ഏ​ക മ​ക​ന്​ മൂ​ന്ന്​ വ​യ​സ്സാ​യി​രു​ന്നു. ഇ​ട​ക്കി​ടെ വി​ളി​ക്കും, വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ആ​ഘോ​ഷ വേ​ള​ക​ളി​ൽ സ​ണ്ണി സ​മ്മാ​ന​ങ്ങ​ൾ കൊ​ടു​ത്ത​യ​ക്കും. സ​ണ്ണി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ അ​നു​ജി​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും അ​മ്മ​യും അ​ച്​ഛ​നു​മെ​ല്ലാം വ​ന്നി​രു​ന്നു.

ചി​ല ആ​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി​യു​ണ്ട്:​ ‘‘എ​ന്‍റെ മ​റ്റ്​ ര​ണ്ട്​ മ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സ്വ​ന്ത​മാ​യു​ള്ള കു​റ​ച്ച്​ ക​ട​ങ്ങ​ളും കൂ​ടി തീ​ർ​ന്നാ​ൽ അ​നു​ജി​ത്തി​ന്‍റെ മോ​നെ പ​ഠി​പ്പി​ച്ച്​ ന​ല്ലൊ​രു നി​ല​യി​ലെ​ത്തി​ക്ക​ണം. കു​ടും​ബ ​സ​മേ​തം അ​നു​ജി​ത്തി​ന്‍റെ വീ​ട്ടി​ലൊ​ന്ന്​ പോ​ക​ണം. അ​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്’’-​തൃ​പ്പൂ​ണി​ത്തു​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ‘സാം​കോ’ എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ്​ ന​ട​ത്തു​ന്ന സ​ണ്ണി​യു​ടെ വാ​ക്കു​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ല​ളി​ത​വും അ​തേ​സ​മ​യം ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മമാണ് ന​ട​ത്തം. ഇ​തി​​​​ന്റ പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യാ​ണ് ന​മ്മി​ൽ പ​ല​രും എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​വും 10,000 ചു​വ​ടി​ൽ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് അ​വി​ശ്വ​സ​നീ​യ​മാ​യ ഗു​ണം ചെ​യ്യും 1. ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു പ​തി​വ് ന​ട​ത്തം ശ്വാ​സ​കോ​ശ

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍

തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം

തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം

കൊ​ച്ചി: പ​ല​ത​രം മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഒ​ഴു​ക്ക് ജി​ല്ല​യി​ലേ​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ശാ​രീ​രി​ക, മാ​ന​സീ​കാ​രോ​ഗ്യം ത​ക​ർ​ക്ക​പ്പെ​ട്ട് ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​ർ. മ​യ​ക്കു​മ​രു​ന്ന് കി​ട്ടാ​തെ ഉ​റ​ക്ക​മി​ല്ലാ​യ്മ മു​ത​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി വ​രെ അ​നു​ഭ​വി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​താ​ണ് കാ​ഴ്ച. കൗ​ൺ​സ​ലി​ങ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ർ