തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒ​രാ​ൾ​ക്ക്​ കൂ​ടി എം​പോ​ക്സ്​ സ്ഥി​രീ​ക​രി​ച്ചു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ലെ ഒ​രേ സ്ഥ​ല​ത്ത്​ നി​ന്നാ​ണ്​ ര​ണ്ടു​പേ​രും വ​ന്ന​തെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക്​ ദു​ബൈ​യി​ൽ വെ​ച്ച് ത​ന്നെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. അ​വി​ടെ ഡോ​ക്ട​റെ ക​ണ്ട​തി​ന്​ ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്നും ഇ​ദ്ദേ​ഹ​മെ​ത്തി​യ ടാ​ക്സി ഡ്രൈ​വ​റു​ൾ​പ്പെ​ടെ ഏ​താ​നും പേ​രോ​ട് ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും എം​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ക​രു​ന്ന​തെ​ന്ന്​ യോ​ഗ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ വ്യ​ക്​​ത​മാ​ക്കി.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ക്ക് എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ചി​കി​ത്സ തേ​ടു​ക​യും ആ​രോ​ഗ്യ വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും വേ​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് 19, എ​ച്ച്1 എ​ന്‍1 എ​ന്നി​വ​യെ​പ്പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് സ്പ​ര്‍ശി​ക്കു​ക, ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക, ചും​ബി​ക്കു​ക, രോ​ഗി ഉ​പ​യോ​ഗി​ച്ച കി​ട​ക്ക, വ​സ്ത്രം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗ​പ്പ​ക​ർ​ച്ച​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടാ​കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

26 ആഴ്ചയായ ഗർഭം ഒഴിവാക്കുന്നതിൽ എയിംസിന്റെ വിദഗ്ധോപദേശം തേടി

26 ആഴ്ചയായ ഗർഭം ഒഴിവാക്കുന്നതിൽ എയിംസിന്റെ വിദഗ്ധോപദേശം തേടി

ന്യൂ​ഡ​ൽ​ഹി: 26 ആ​ഴ്ച​യാ​യ ത​ന്റെ മൂ​ന്നാ​മ​ത്തെ ഗ​ർ​ഭം ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി തേ​ടി ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ന്യൂ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി(​എ​യിം​സ്)​ന്റെ വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടി. യു​വ​തി സ​മ​ർ​പ്പി​ച്ച ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ​ജ്വ​രം

പ​ര​പ്പ​ന​ങ്ങാ​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. നെ​ടു​വ പൂ​വ​ത്താ​ൻ​കു​ന്നി​ലെ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ​പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​ത്. 10 ദി​വ​സം മു​മ്പേ പ​നി ബാ​ധി​ച്ച് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കരുത്തേകാൻ കർക്കിടകം

ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങൾക്കും അവരുടേതായ തനത് ചികിത്സാരീതികൾ ഉണ്ട്. പല പല പേരുകളിൽ പ്രശസ്തമായ അവയെ പൊതുവെ ‘ഇൻഡിജിനസ് മെഡിസിൻ’ എന്ന പേരിൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രതോടൊപ്പം അവയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ‘വൺ