മ​നാ​മ: അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ പാ​ച​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഭാ​രം കു​റ​ഞ്ഞ​താ​ണ്, വി​ല കു​റ​വാ​ണ്, വൈ​വി​ധ്യ​മാ​ർ​ന്ന പാ​ത്ര​ങ്ങ​ൾ സു​ല​ഭ​മാ​യി കി​ട്ടും എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യു​മാ​ണ്. എ​ന്നാ​ൽ, അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. പാ​ച​കം ചെ​യ്യു​മ്പോ​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ലൂ​മി​നി​യം ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ​ത്തും. അ​ത് വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​​മെ​ന്ന് ബ​ഹ്‌​റൈ​ൻ സൊ​സൈ​റ്റി ഓ​ഫ് കെ​മി​സ്‌​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ അ​ൽ ഹ​ൽ​വാ​ച്ചി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന അ​ലൂ​മി​നി​യം ക​ണി​ക​ക​ൾ നാ​ഡീ​കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ക മാ​ത്ര​മ​ല്ല, അ​ൽ​ഷൈ​മേ​ഴ്‌​സ്, കാ​ൻ​സ​ർ തു​ട​ങ്ങി നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​ട്ട​യും പ​ച്ച​ക്ക​റി​ക​ളും ചി​ക്കി​യെ​ടു​ക്കു​മ്പോ​ൾ പാ​നി​ലു​ള്ള വ​സ്തു​ക്ക​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. പ​ല​ത​രം രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​റു​പ്പി​ലോ ചാ​ര​നി​റ​ത്തി​ലോ ഇ​ൻ​സു​ലേ​റ്റി​ങ് പോ​ളി​മ​ർ​കൊ​ണ്ട് പൊ​തി​ഞ്ഞ പാ​ത്ര​ങ്ങ​ളി​ൽ പോ​റ​ലു​ക​ളു​ണ്ടാ​യാ​ൽ എ​ളു​പ്പ​ത്തി​ൽ ന​മ്മു​ടെ ശ്ര​ദ്ധ​യി​ൽ വ​രും. എ​ന്നാ​ൽ അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ളി​ൽ ഇ​ത​റി​യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

പ​ഴ​ങ്ങ​ളി​ൽ​നി​ന്നും പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്നും അ​ലൂ​മി​നി​യം ശ​രീ​ര​ത്തി​ലെ​ത്തു​ക സാ​ധാ​ര​ണ​മാ​ണ്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ​യും ചെ​റി​യ അ​ള​വി​ൽ അ​ലൂ​മി​നി​യം ശ​രീ​ര​ത്തി​ലെ​ത്താം. അ​ലൂ​മി​നി​യം ഹൈ​ഡ്രോ​ക്സൈ​ഡ് അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ, അ​ലൂ​മി​നി​യം ക്ലോ​റൈ​ഡ് അ​ട​ങ്ങി​യ ഡി​യോ​ഡ​റ​ന്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യും അ​ലൂ​മി​നി​യം ശ​രീ​ര​ത്തി​ലെ​ത്തും. പ്ര​തി​ദി​നം ഒ​രു കി​ലോ​ഗ്രാം ഭാ​ര​ത്തി​ന് 0.143 mg എ​ന്ന നി​ല​യി​ൽ അ​ലൂ​മി​നി​യം ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ പ്ര​ശ്ന​മി​ല്ല. അ​ലൂ​മി​നി​യ​ത്തി​ന്റെ അ​ള​വ് ഇ​തി​ൽ കൂ​ടു​ത​ലാ​യാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്.

അ​ലൂ​മി​നി​യം മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ, അ​ത് ടി​ഷ്യൂ​ക​ളി​ലും എ​ല്ലു​ക​ളി​ലും ശ്വാ​സ​കോ​ശ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ക​യും ത​ല​ച്ചോ​റി​ൽ എ​ത്തി​യാ​ൽ നാ​ഡീ​വ്യ​വ​സ്ഥ​യെ ത​ക​രാ​റി​ലാ​ക്കു​ക​യും​ചെ​യ്യു​മെ​ന്ന് അ​ൽ ഹ​ൽ​വാ​ച്ചി അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കാ​ൻ​സ​ർ, പ​ൾ​മ​ണ​റി ഫൈ​ബ്രോ​സി​സ്, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, അ​സ്ഥി രോ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കും ഇ​ത് കാ​ര​ണ​മാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. പാ​ത്ര​ങ്ങ​ൾ ഉ​ര​ച്ചു ക​ഴു​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വി​ല നോ​ക്കാ​തെ സ്ക്രാ​ച്ച് പ്രൂ​ഫ്, സ്റ്റി​ക്ക്പ്രൂ​ഫ് കു​ക്ക് വെ​യ​റു​ക​ൾ വാ​ങ്ങാ​നാ​ണ് അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉ​പ്പ്​ ഉ​പ​ഭോ​ഗം കു​റ​ക്ക​ണം; ആ​രോ​ഗ്യ ജാ​ഗ്ര​ത​ക്ക്​ കാ​മ്പ​യി​ൻ

ദു​ബൈ: ഓ​രോ ദി​വ​സ​വും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ഉ​പ്പി​ന്‍റെ അ​ള​വ്​ അ​ഞ്ച്​ ഗ്രാ​മി​ൽ കു​റ​വാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ലാ​യി ഉ​പ്പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ൾ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഏ​ഴ്​

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

ആലപ്പുഴ: കിടപ്പിലായ പിതാവിനെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന പ്രായാധിക്യമുള്ള അമ്മയെ സഹായിക്കാനുള്ള വഴികളെ കുറിച്ച് ആസ്‌ട്രേലിയയിലെ പ്രവാസി മലയാളിയായ 47കാരൻ ദിലീപ് കുമാറിന്‍റെ അന്വേഷണം ചെന്നെത്തിയത് സ്വയം രൂപപ്പെടുത്തിയ യന്ത്ര കട്ടിലിലാണ്. ഇപ്പോഴിത് ദിലീപ്കുമാറിന്‍റെ അച്ഛന് മാത്രമല്ല, കിടപ്പ് രോഗികൾക്കാകെ ആശ്വാസമാകുന്ന കണ്ടുപിടുത്തമായി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ രോ​ഗം സം​ശ​യി​ക്കു​ന്ന വ്യ​ക്തി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും