പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

August 7, 2024 0 By KeralaHealthNews

പാ​ല​ക്കാ​ട്: മ​ഴ അ​ൽ​പം ശ​മി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ വി​വി​ധ ത​രം പ​നി​ക​ൾ ബാ​ധി​ച്ച് ജൂ​ലൈ​യി​ൽ മാ​ത്രം 74 മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്-27 പേ​ർ.

ഇ​തി​നു​പു​റ​മെ 22 മ​ര​ണ​ങ്ങ​ൾ എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​മു​ണ്ട്. 440 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. എ​ച്ച്1​എ​ൻ1 ബാ​ധി​ച്ച് 24 പേ​രും ഇ​ക്കാ​ല​യ​ള​വി​ൽ മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി മൂ​ലം ഏ​ഴു​പേ​രും ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ച് എ​ട്ടു​പേ​രും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​മൂ​ലം നാ​ലു​പേ​രും ചി​ക്ക​ൻ പോ​ക്സ് ബാ​ധി​ച്ച് ര​ണ്ടു​പേ​രും മ​രി​ച്ചു.

നി​പ, വെ​സ്റ്റ് നൈ​ൽ എ​ന്നി​വ ബാ​ധി​ച്ച് ര​ണ്ടു​പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 3805 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​മാ​സം ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 12 പേ​രു​ടെ മ​ര​ണം ഡെ​ങ്കി മൂ​ല​മാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ട്.

ആ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ്, എ​ച്ച്1 എ​ൻ1 എ​ന്നി​വ ബാ​ധി​ച്ച് ഓ​രോ ആ​ൾ വീ​ത​വും എ​ലി​പ്പ​നി ബാ​ധി​ച്ച് ര​ണ്ടു പേ​രും മ​രി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 90 പേ​രാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. എ​ച്ച്1​എ​ൻ1 ബാ​ധി​ച്ച് 35 പേ​രും ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ച് 33 പേ​രും ഡെ​ങ്കി​പ്പ​നി മൂ​ലം 29 പേ​രും മ​രി​ച്ചു.

വെ​സ്റ്റ് നൈ​ൽ നാ​ലു​പേ​രു​ടെ ജീ​വ​നെ​ടു​ത്ത​പ്പോ​ൾ ചെ​ള്ളു​പ​നി ബാ​ധി​ച്ച് അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ പ​നി ബാ​ധി​ച്ച് ഒ​മ്പ​തു​പേ​രും മ​ലേ​റി​യ മൂ​ലം ഒ​രാ​ളും മ​രി​ച്ചു. 14 പേ​ർ ചി​ക്ക​ൻ​പോ​ക്സ് മൂ​ല​വും മ​രി​ച്ചു.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ ഒ​മ്പ​ത് പേ​രു​ടെ ജീ​വ​നെ​ടു​ത്തു. റാ​ബി​സ് ബാ​ധി​ച്ച് 13 പേ​ർ മ​രി​ച്ചു. എ.​ഇ.​എ​സ് (അ​ക്യൂ​ട്ട് എ​ൻ​സ​ഫ​ലി​റ്റി​സ് സി​ൻ​ഡ്രോം) ബാ​ധി​ച്ച് ര​ണ്ടു​പേ​ർ​ക്കും ജീ​വ​ൻ പൊ​ലി​ഞ്ഞു. ആ​ഗ​സ്റ്റി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 32,746 പേ​രാ​ണ് പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്.