ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​യാ​സ​ങ്ങ​ളെ​യെ​ല്ലാം നേ​രി​ട്ട്​ മാ​ന​സി​ക​വും ശാ​രീ​രീ​ക​വു​മാ​യ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ ശു​ദ്ധി വ​രു​ത്തു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ​ത്തി​ന്‍റെ​യും മ​റ്റു​ അ​നു​ബ​ന്ധ അ​വ​യ​വ​ങ്ങ​ളു​ടെ പൂ​ർ​വാ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​തി​നും, മു​ല​പ്പാ​ൽ ല​ഭി​ക്കു​ന്ന​തി​നും, ദ​ഹ​ന ശ​ക്തി​യും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും വ​ള​ർ​ച്ച​ക്കും, പേ​ശി​ക​ളു​ടെ അ​യ​വി​നും പ്ര​സ​വാ​ന​ന്ത​ര ശു​​ശ്രൂ​ഷ അ​നി​വാ​ര്യ​മാ​ണ്.

ഇ​തി​ൽ ക​ഴി​ക്കാ​നു​ള്ള മ​രു​ന്നു​ക​ളും പു​റ​മെ​യു​ള്ള ചി​കി​ത്സ​ക​ളും ഉ​ൾ​പ്പെ​ടും. സൂ​തി​ക​യു​ടെ അ​വ​സ്ഥ, പ്ര​വ​ാസ​വ​കാ​ലം, പ്ര​സ​വ​രീ​തി എ​ന്നി​വ​യേ​യും, ഓ​രോ​സൂ​തി​ക​ക്കും സ്റ്റി​ച്ച്​ (മു​റി​വ്) ഉ​ണ​ങ്ങാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്തെ ആ​ശ്ര​യി​ച്ച്​ പ്ര​സ​വ ശു​​ശ്രൂ​ഷ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ്ര​സ​വ​ശേ​ഷ​മു​ള്ള ഒ​ന്ന​ര​മാ​സ​മോ അ​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത മാ​സ​മു​റ തു​ട​ങ്ങു​ന്ന​തു​വ​രെ​യോ ഉ​ള്ള സ​മ​യ​മാ​ണ് ആ​യു​ര്‍വേ​ദ​ത്തി​ല്‍ സൂ​തി​കാ​കാ​ലം. ഈ ​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്ത്രീ​ക​ളെ ‘സൂ​തി​ക’ എ​ന്ന് വി​ളി​ക്കു​ന്നു. സൂ​തി​കാ​കാ​ലം ത​ന്നെ​യാ​ണ് പ്ര​സ​വ​ര​ക്ഷ​യി​ല്‍ ഏ​റ്റ​വും നി​ര്‍ണാ​യ​കം.

പ്ര​സ​വ ശു​​ശ്രൂ​ഷ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്​ വേ​തു കു​ളി​യാ​ണ്. പ​​ണ്ടൊ​ക്കെ പ​ച്ചി​ല​ക​ൾ ഇ​ട്ട്​ തി​ള​പ്പി​ച്ച വെ​ള്ള​മാ​യി​രു​ന്നു കു​ളി​ക്കാ​ൻ ഉ​പ​​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​നെ വേ​തു​വെ​ള്ളം എ​ന്ന്​ പ​റ​യും. ന​ൽ​പ്പാ​മ​ര​പ്പ​ട്ട (അ​ത്തി, ഇ​ത്തി, അ​ര​യാ​ൽ, പേ​രാ​ൽ) എ​ന്നി​വ​യി​ട്ട്​ ത​ലേ​ദി​വ​സം തി​ള​പ്പി​ച്ച വെ​ള്ളം പി​റ്റേ​ദി​വ​സം ചെ​റു​ചൂ​ടോ​ടെ വേ​തു​കു​ളി​ക്കാ​യി ഉ​പ​യോ​ഗി​ക്കും.

കു​ളി​ക്കു​ന്ന​തി​നു​ മു​മ്പ്​ ആ​യു​ർ​വേ​ദ തൈ​ലം ( ധ​ന​ന്ത്വ​രം കൂ​ഴ​മ്പോ, തൈ​ല​മോ) ദേ​ഹ​ത്ത്​ പു​ര​ട്ടു​ക. ത​ല​യി​ൽ വേ​റെ തൈ​ല​മാ​ണ്​ ഉ​പ​യോ​ഗി​ക്കാ​റ്. കൂ​ടാ​തെ അ​നേ​ക​ത​രം പാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. എ​ണ്ണ ക​ഴു​കി​ക്ക​ള​യു​ന്ന​തി​ന്​ ദേ​ഹ​ത്ത്​ ചെ​റു​പ​യ​ർ​പൊ​ടി​യും ത​ല​യി​ൽ താ​ളി​യി​ൽ തേ​ക്കാം. പി​ന്നീ​ട്​ വ​യ​റ്​ മു​റു​ക്കി​ക്കെ​ട്ട​ണം. പി​ന്നീ​ട്​ കു​റ​ച്ച്​ വെ​ള്ളം കു​ടി​ച്ച​തി​നു​​ശേ​ഷം, നി​വ​ർ​ന്ന്​ കി​ട​ന്ന്​ ശ്വ​​സോ​ച്ഛാ​സം ചെ​യ്യു​ക. ഇ​തൊ​ക്കെ​യാ​ണ്​ പ്ര​ധാ​ന പ്ര​സ​വാ​ന​ന്ത​ര ശു​​ശ്രൂ​ഷ.

(കോ​യ​മ്പ​ത്തൂ​ർ ആ​യു​ർ​വേ​ദി​ക് സെ​ന്റ​ർ, ബ​ർ​ക്കയിലെ ഡോക്ടറാണ് ലേഖിക)

Leave a Reply

Your email address will not be published. Required fields are marked *

Explore More

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്താം, പ​രി​ഹാ​രം സ്മാ​ർ​ട്ട് വാ​ച്ചി​ലു​ണ്ട്

പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​കും. പ​ക്ഷേ, ആ ​ശീ​ലം പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​ങ്ങ​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പു​തി​യൊ​രു മാ​ർ​ഗം തു​റ​ന്നി​രി​ക്കു​ന്നു. ടെ​ക്നോ​ള​ജി​യു​ടെ കാ​ല​മാ​ണ​ല്ലോ. ഇ​ക്കാ​ര്യ​ത്തി​ലും അ​ൽ​പം ടെ​ക്നോ​ള​ജി​യാ​കാം. കൈ​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലാ​ണ് പ​രി​ഹാ​രം ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്! ആ​ലോ​ചി​ച്ചു​നോ​ക്കൂ: പു​ക​വ​ലി​ക്കാ​നാ​യി

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ്ട്ര​ബി​ളി​ന്റെ വി​വി​ധ ഭാ​വ​ങ്ങ​ളാ​യ വ​യ​ർ അ​സ്വ​സ്ഥ​ത, നെ​ഞ്ചെ​രി​ച്ചി​ൽ, സ്‍തം​ഭ​നം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ണ്ടാ​യാ​ൽ സ്ഥി​ര​മാ​യി ഗ്യാ​സ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നും വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് വി​ദ​ഗ്ധ​ർ. ആ​മാ​ശ​യ​ത്തി​ലെ ആ​സി​ഡി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന പ്രോ​ട്ടോ​ണ്‍ പ​മ്പ് ഇ​ന്‍ഹി​ബി​റ്റ​റു​ക​ളും (പി.​പി.​ഐ​ക​ൾ) കൂ​ടു​ത​ലു​ള്ള ആ​സി​ഡി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന

ആരോഗ്യമന്ത്രിയുടെ തട്ടകം: ‘രോഗം’ ആരോഗ്യ മേഖലക്ക്​

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി​ വീണ ജോർജിന്‍റെ ത​ട്ട​ക​മാ​യി​ട്ടും ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വ​സ്ഥ​ത​ക​ൾ പു​ക​യു​ന്ന​ത്​ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക്​ നാ​ണ​ക്കേ​ടാ​കു​ന്നു. ഡോ​ക്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വ​ഷ​ളാ​കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു​തു​ട​ങ്ങി. ഡോ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം, പ​രാ​തി​ക​ളി​ൽ തീ​രു​മാ​ന​മി​ല്ലാ​ത്ത​ത്, എ​ൻ.​എ​ച്ച്.​എം ഡോ​ക്ട​ർ​മാ​രു​ടെ വേ​ത​നം മു​ട​ങ്ങ​ൽ, ആ​ശു​പ​ത്രി​ക​ളി​ലെ