തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒ.പി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാൻ ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം ഇതിലൂടെ തേടാം.

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും. കൂടാതെ, ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ്​ സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്.

വീട്ടിലിരുന്ന് ഡോക്ടറെ കാണേണ്ട വിധം:

  • *https://esanjeevani.mohfw.gov.in സന്ദര്‍ശിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗൺലോഡ് ചെയ്യാം
  • Patient എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച്​ ലോഗിന്‍ ചെയ്യുക. consult now എന്ന ഐക്കണ്‍ ക്ലിക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.
  • ശേഷം സേവ് ആൻഡ്​ നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത്​ പൂരിപ്പിച്ച രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക് ചെയ്ത് query option പൂരിപ്പിക്കുക.
  • അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം.
  • ഒ.പി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന്​ നിര്‍ദേശിച്ച മരുന്നുകള്‍ വാങ്ങാനും ലാബ് പരിശോധനകള്‍ നടത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായെന്ന് മന്ത്രി വീണ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ജി​ദ്ദ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ രോ​ഗ​ചി​കി​ത്സ​യെ​യും മ​രു​ന്നു​പ​യോ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ഏ​റ്റ​വും പ്രാ​പ്യ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ്സ് ദി​നാ​ഘോ​ഷ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ആ​രോ​ഗ്യ​മേ​ഖ​ല​യെ

ജലജന്യരോഗങ്ങൾ പിടിമുറുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​വി​ധേ​​യ​മെ​ന്ന്​ ക​രു​തി​യി​രു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ന്ന​ത്​ ​പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലു​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി. മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ്യാ​പ​ന​മാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 2088 കേ​സു​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത്​​ത്. 15 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. മേ​യി​ൽ മാ​ത്രം ​ഇ​തു​വ​രെ 376 പേ​രാ​ണ്​