മ​ഞ്ചേ​രി: ജി​ല്ല​യി​ൽ നി​പ ബാ​ധി​ച്ച് 14കാ​ര​ൻ മ​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ത​ല കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളി​ലാ​ണ് കു​ട്ടി പ​ഠി​ച്ചി​രു​ന്ന​ത്.

വി​ദ്യാ​ർ​ഥി​യു​ടെ ക്ലാ​സി​ലു​ള്ള 52 കു​ട്ടി​ക​ൾ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, കു​ട്ടി സ​ഞ്ച​രി​ച്ച ബ​സി​ലെ ഡ്രൈ​വ​ർ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 123 പേ​രെ​യും അ​വ​രു​മാ​യി സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്റ്റ് ഉ​ള്ള​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ടു​വീ​ടാ​ന്ത​രം സ​ർ​വേ ആ​രം​ഭി​ക്കും. 23 വാ​ർ​ഡു​ക​ളി​ലാ​യി 16,248 വീ​ടു​ക​ളാ​ണ് ഉ​ള്ള​ത്. ആ​റ് ദി​വ​സ​ത്തി​ന​കം സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വേ ന​ട​ത്തു​ക. നി​പ ല​ക്ഷ​ണ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യാ​വ​ലി​യും സ​ർ​വേ​യി​ലു​ണ്ട്. സ്കൂ​ളി​ന്റെ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്റ്റു​ക​ൾ കൂ​ടു​ത​ലു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മോ​ണി​റ്റ​റി​ങ് ശ​ക്തി​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് മാ​ന​സി​ക​മാ​യും മ​റ്റും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ എ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​നി, ചു​മ, ഛർ​ദി, ശ്വാ​സ ത​ട​സ്സം തു​ട​ങ്ങി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യ വ്യ​ക്തി​ക​ളെ ക​ല​ക്ട​റേ​റ്റി​ലെ കോ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ച ശേ​ഷം അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മാ​ത്രം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ക്കാ​നും കോ​ഓ​ഡി​നേ​ഷ​ൻ ടീം ​രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള കോ​ണ്ടാ​ക്ട് ട്രേ​സി​ങ് ന​ട​ത്തി.

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം മനുഷ്യശരീരത്തിൽ ഏറ്റവും