ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2019 നും 2020 നും ഇടയിൽ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ 2.6 വർഷത്തെ നഷ്ടം സംഭവിച്ചതായി അഭിപ്രായപ്പെട്ടു. മുസ്‍ലിംകളും പട്ടികവർഗവിഭാഗങ്ങളും പോലുള്ള സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ (2.1 വർഷം) സ്ത്രീകളിലാണ് (3.1 വർഷം) ആയുർദൈർഘ്യം കൂടുതൽ കുറഞ്ഞത്.

എന്നാൽ പഠനത്തിൽ ഒരുപാട് പിഴവുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള സാംപിൾ പരിഗണിച്ചാൽ മാത്രമേ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭിക്കുകയുള്ളൂ. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള വെറും 23 ശതമാനം കുടുംബങ്ങളെ വിശകലനം ചെയ്താൽ ദേശീയ മരണനിരക്ക് കൃത്യമായി പ്രതിഫലിപ്പിക്കാനാകില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. 2019നെ ​അപേക്ഷിച്ച് 2020 ൽ മരണനിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ ഇത് കോവിഡ് കൊണ്ടുമാത്രമല്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് പുരുഷൻമാരാണ് ഇന്ത്യയിൽകൂടുതൽ മരണപ്പെട്ടത്. അതുപോലെ പ്രായമായവരും. സ്ത്രീകളിലും യുവാക്കളിലും കോവിഡ് മരണനിരക്ക് താരതമ്യേന കുറവായിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ഈ വൈരുധ്യങ്ങളാണ് വിശ്വാസ്യയോഗ്യ​മല്ലെന്ന് ആരോപണങ്ങളെ സാധൂകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Covid 19 cut India’s life expectancy by 2.6 years 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

 ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​നും പൂ​ര്‍ത്തി​യാ​ക്കി. 1,152 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര

ഇൻസുലിൻ ഉപയോഗിക്കുമ്പോൾ

ഇൻസുലിൻ ഉപയോഗിക്കുമ്പോൾ

പ്രമേഹരോഗ ചികിത്സ സംബന്ധിച്ചും ഇൻസുലിനെക്കുറിച്ചും ഇൻസുലിൻ ഉപയോഗത്തെക്കുറിച്ചും നിരവധി സംശയങ്ങളാണ് രോഗികൾക്കുള്ളത്. കൃത്യമായ ചികിത്സാരീതികൾ അവലംബിച്ചാൻ നിയന്ത്രണത്തിലാക്കാവുന്ന രോഗമാണ് പ്രമേഹം. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ ചികിത്സകളും പ്രമേഹരോഗവും ചികിത്സയും കൂടുതൽ സങ്കീർണമാക്കുന്നു കൃത്യമായ ചികിത്സാരീതികൾ അവലംബിച്ചാൻ നിയന്ത്രണത്തിലാക്കാവുന്ന രോഗമാണ് പ്രമേഹം. എന്നാൽ,

ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്​ദ കൊലയാളിയെന്ന് ആരിഫ്​ മുഹമ്മദ്​ ഖാൻ

തിരുവനന്തപുരം: കാഴ്ചയുടെ നിശബ്​ദ കൊലയാളിയാണ്​ ഗ്ലോക്കോമയെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. നാൽപത്​ വയസ്​ കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന്​ ഉറപ്പ്​ വരുത്തണമെന്നും​ അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച്​ ട്രിവാൻഡ്രം ഒഫ്താൽമിക്​ ക്ലബ്ബും (ടി.ഒ.സി), കേരള