തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770 ഡെ​ങ്കി കേ​സു​ക​ളും 37 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​​യെ​ന്ന്​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ 4083 ​കേ​സു​ക​ൾ മാ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സ്ഥാ​ന​ത്താ​ണ്​ അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട്​ ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ധ​ന​. 2022ൽ 4432 ​കേ​സു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ര​ണ​സം​ഖ്യ​യി​ലും അ​ഞ്ചു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ 2023ലേ​ത്​. 2018ൽ 32 ​ഡെ​ങ്കി മ​ര​ണ​മാ​ണ്​ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. 2019ൽ 16​ഉം 2020ൽ ​അ​ഞ്ചും ആ​യി കു​റ​ഞ്ഞ​താ​ണ് 2021ൽ 27​ഉം 2022ൽ 29​ഉം ക​ഴി​ഞ്ഞ വ​ർ​ഷം 37ഉം ​ആ​യി വ​ർ​ധി​ച്ച​ത്. 2022ൽ ​ഡെ​ങ്കി​മ​ര​ണ പ​ട്ടി​ക​യി​ൽ കേ​ര​ളം അ​ഞ്ചാ​മ​താ​യി​രു​ന്നു.

മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത്​ ഉ​ത്ത​രാ​ഖ​ണ്ഡാ​ണ്​ -14 പേ​ർ. മൂ​ന്നാ​മ​തു​ള്ള ബി​ഹാ​റി​ൽ ഏ​ഴ്. എ​ന്നാ​ൽ ഈ ​ര​ണ്ട്​​ സം​സ്ഥാ​ന​ങ്ങ​ളും ഉ​യ​ർ​ന്ന കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ദ്യ 10​ സം​സ്ഥാ​ന​ങ്ങ​ളി​ലി​ല്ല. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 1588ഉം ​ബി​ഹാ​റി​ൽ 2515ഉം ​പേ​ർ​ക്കാ​ണ്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്. ശു​ചീ​ക​ര​ണ​ത്തി​ലെ​യും ഉ​റ​വി​ട നി​വാ​ര​ണ​ത്തി​ലെ​യു​മ​ട​ക്കം അ​പ​ര്യാ​പ്ത​ത​യാ​ണ്​ ഡെ​ങ്കി കേ​സു​ക​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​യി റി​പ്പോ​ർ​ട്ട്​ അ​ടി​വ​ര​യി​ടു​ന്ന​ത്.

ചി​കു​ൻ​ഗു​നി​യ കേ​സു​ക​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്​ കേ​ര​ളം. എ​ന്നാ​ൽ 2017 മു​ത​ലു​ള്ള ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്ത്​ ക്ര​മാ​നു​ഗ​ത​മാ​യി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നെ​ന്ന്​​​ വ്യ​ക്തം. 2017ൽ 78 ​കേ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2023ൽ ​ഇ​ത്​ 1131 ആ​ണ്. ടൈ​ഫോ​യ്​​ഡ്​ കേ​സു​ക​ളി​ൽ വ​ലി​യ കു​റ​വ്​ കാ​ണു​ന്നെ​ന്ന​ത്​ ആ​ശ്വാ​സ​ത്തി​ന്​ വ​ക ന​ൽ​കു​ന്നു.

ടൈ​ഫോ​യ്​​ഡ്​ അ​ട​ക്കം ആ​റ്​ രോ​ഗ​ങ്ങ​ളി​ൽ 2021 വ​രെ​യു​ള്ള ഡാ​റ്റ​യാ​ണ്​ സ​മാ​ഹ​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​​പ്ര​കാ​രം 2020ലെ 18,440​ൽ​നി​ന്ന്​ 2021ൽ 30 ​ആ​യി കു​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ കേ​സ്​ നി​ല​യാ​ണി​ത്​. ര​ണ്ടാ​മ​തു​ള്ള​ത്​ 22 കേ​സു​ക​ൾ മാ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്ത ല​ക്ഷ​ദ്വീ​പി​ലും. |

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദേശീയ വിരവിമുക്ത ദിനം ഇന്ന്; വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം​?

തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ ​ദി​വ​സം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ത്ത ഒ​ന്ന്​

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

ദോ​ഹ: ഖ​ത്ത​റി​ലെ മെ​ഡി​ക്ക​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ് രം​ഗ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് മാ​മൂ​റ ശാ​ഖ​യി​ൽ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ തു​ട​ക്കം. വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ധു​നി​ക ആ​രോ​ഗ്യ-​രോ​ഗ​നി​ർ​ണ​യ രം​ഗ​ത്ത് ഏ​റ്റ​വും