തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് എ​ല്ലാ ആ​ഴ്ച​യും ന​ട​ത്തു​ന്ന പ്ര​തി​വാ​ര വെ​ക്ട​ര്‍ സ്റ്റ​ഡി റി​പ്പോ​ര്‍ട്ട് പ്ര​കാ​രം അ​റ​ക്കു​ളം ( വാ​ര്‍ഡ് -7), പീ​രു​മേ​ട് (വാ​ര്‍ഡ് -6), വ​ണ്ടി​പ്പെ​രി​യാ​ർ (വാ​ര്‍ഡ് -11), കു​മ​ളി (വെ​ള്ളാ​രം​കു​ന്ന്), ക​രി​മ​ണ്ണൂ​ര്‍ (മു​ള​പ്പു​റം) എ​ന്നി​വ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി. ഹൈ ​റി​സ്‌​ക് പ്ര​ദേ​ശ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യി​രി​ക്കും. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. മ​നോ​ജ്, ജി​ല്ല സ​ര്‍വ​യ്​​ല​ന്‍സ് ഓ​ഫി​സ​ര്‍ ഡോ. ​ജോ​ബി​ന്‍ ജി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​റ​ക്കു​ള​ത്ത്​ പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന ഡെ​യ്​​സി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് കൊ​തു​ക്​ വ​ള​രു​ന്ന സാ​ഹ​ച​ര്യം വീ​ടു​ക​ളി​ലോ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലോ ഇ​ല്ല എ​ന്നു​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വീ​ടി​നു​ള്ളി​ലും പു​റ​ത്തും അ​ടു​ത്ത പ​റ​മ്പു​ക​ളി​ലും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കു​പ്പി, പാ​ട്ട, ചി​ര​ട്ട, അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, റ​ബ​ര്‍ ടാ​പ്പി​ങ്​ ചി​ര​ട്ട​ക​ള്‍, കൊ​ക്കോ തോ​ടു​ക​ള്‍, ക​മു​ക് പോ​ള​ക​ള്‍, വീ​ടി​ന്റെ സ​ണ്‍ഷേ​ഡു​ക​ള്‍, കു​മ്പി​ള്‍ ഇ​ല​ക​ളോ​ടു​കൂ​ടി​യ ചെ​ടി​ക​ള്‍, മ​ര​പ്പൊ​ത്തു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഒ​രു സ്പൂ​ണി​ല്‍ താ​ഴെ വെ​ള്ളം ഒ​രാ​ഴ്ച തു​ട​ര്‍ച്ച​യാ​യി കെ​ട്ടി നി​ന്നാ​ല്‍പോ​ലും ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​ക് വ​ള​രും. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ഡ്രൈ​ഡേ ആ​ച​രി​ച്ച് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വ്യാ​ധി​ക​ൾ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഇ​വ​ർ അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു പാ​ത​യോ​ര​ങ്ങ​ളും വ​ന​പ്ര​ദേ​ശ​ങ്ങ​ളും മ​ലി​ന​മാ​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്, വ​നം വ​കു​പ്പ്, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ മു​ഖം നോ​ക്കാ​തെ ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!;  കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര പ്രോ​ട്ടീ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ക​ഴി​ക്കേ​ണ്ട​തു​ണ്ടോ? വ​ള​ർ​ച്ച​ക്കും മ​സി​ലു​ക​ൾ നി​ല​നി​ർ​ത്താ​നും കേ​ടു​പാ​ട് തീ​ർ​ക്കാ​നും

ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നാളെ വിരഗുളിക വിതരണം ചെയ്യും

തിരുവനന്തപുരം: വിരബാധയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക്

സ്ത്രീകൾ ദിവസവും മുട്ട കഴിക്കട്ടെ; ഓർമശക്തിയും ബുദ്ധിയും വർധിക്കുമെന്ന് പഠനം

സ്ത്രീകൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പഠനം. മുട്ട കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍