ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്ക് ന​ല്ല ഭ​ക്ഷ​ണം, വി​ശ്ര​മം, വ്യാ​യാ​മം എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്. ന​ല്ല ഭ​ക്ഷ​ണം എ​ന്ന​ത് ഇ​ന്ന് എ​ല്ലാ​വ​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ലെ മാ​യം ത​ന്നെ കാ​ര​ണം. മാ​ത്ര​മ​ല്ല, തി​ര​ക്കു​ള്ള ജീ​വി​ത​രീ​തി കാ​ര​ണം ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള സ​മ​യ​വും കു​റ​ഞ്ഞു. പാ​ർ​സ​ൽ ഭ​ക്ഷ​ണ​വും പാ​ക്ക​റ്റി​ൽ കി​ട്ടു​ന്ന ഭ​ക്ഷ​ണ​വു​മാ​ണ് പ​ല​രു​ടെ​യും ആ​ശ്ര​യം. ഇ​വി​ടെ​യാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി​യു​ടെ പ്രാ​ധാ​ന്യം.

ഇ​ന്ത്യ​ക്കാ​ർ​ക്ക് ന​ല്ല ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ​റ​ഞ്ഞു​ത​രി​ക​യാ​ണ് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും (ഐ.​സി.​എം.​ആ​ർ), നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ട്രീ​ഷ്യ​നും (എം.​ഐ.​എ​ൻ). ഇ​ന്ത്യ​യി​ലെ അ​സു​ഖ​ങ്ങ​ളി​ൽ 56 ശ​ത​മാ​ന​വും ഭ​ക്ഷ​ണ രീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ മി​ക​ച്ച ഭ​ക്ഷ​ണ രീ​തി നി​ർ​ദേ​ശി​ക്കു​ക​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ എ​ട്ട് വി​ഭാ​ഗം ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ് നേ​ടി​യെ​ടു​ക്കേ​ണ്ട​ത്. ധാ​ന്യ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് 45 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​മെ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്ക​റി​ക​ൾ, ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ബീ​ൻ​സ്, ന​ട്സ് എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ്. ഇ​തോ​ടൊ​പ്പം പ​ഴ​ങ്ങ​ൾ, തൈ​ര് എ​ന്നി​വ​യും വേ​ണം. അ​ധി​ക പ​ഞ്ച​സാ​ര ഇ​ല്ലാ​ത്ത​തും രു​ചി​ക്കാ​യി മി​ത​മാ​യ അ​ള​വി​ൽ എ​ണ്ണ​യും കൊ​ഴു​പ്പും ഉ​പ്പും ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ഈ ​ഭ​ക്ഷ​ണ രീ​തി.

ഒ​രു ദി​വ​സം 2000 ക​ലോ​റി ല​ഭി​ക്കു​ന്ന​തി​ന് 250 ഗ്രാം ​ധാ​ന്യം, 400 ഗ്രാം ​പ​ച്ച​ക്ക​റി, 100 ഗ്രാം ​പ​ഴ​ങ്ങ​ൾ, 85 ഗ്രാം ​പ​യ​ർ/​മു​ട്ട/​മാം​സ ഭ​ക്ഷ​ണ​ങ്ങ​ൾ, 35 ഗ്രാം ​ന​ട്സ്, 27 ഗ്രാം ​കൊ​ഴു​പ്പ്, എ​ണ്ണ എ​ന്നി​വ ക​ഴി​ക്ക​ണം. ഉ​പ്പി​​െ​ന്റ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക, സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ പാ​ച​ക രീ​തി​ക​ൾ അ​നു​വ​ർ​ത്തി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍

നി​ങ്ങ​ളു​ടെ ദ​ഹ​ന വ്യ​വ​സ്ഥ അ​പ​ക​ട​മു​ന​മ്പി​ലോ? ഇ​ക്കാ​ര്യ​ങ്ങ​ളി​ലൂ​ടെ അ​റി​യാം

സ​മ്പൂ​ർ​ണ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ​ത്. അ​ത് ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​രീ​രം അ​പാ​യ ചി​ഹ്ന​ങ്ങ​ൾ കാ​ണി​ക്കും. ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഇ​താ: വ​യ​ർ ത​​ല​ച്ചോ​റി​നെ മാ​റ്റി​മ​റി​ക്കും. അ​പ്ര​തീ​ക്ഷി​ത​വും അ​സ്വ​ാ ഭാ​വി​ക​വു​മാ​യ വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ നി​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സം​ശ​യി​ക്ക​ണം, ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്.

ഇടപെടലുകൾ ഫലം കാണുന്നു; ആന്‍റിബയോട്ടിക്​ ഉപയോഗം 30 ശതമാനം കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​നാ​വ​ശ്യ ഉ​പ​യോ​ഗ​ത്തി​ല്‍ 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​ക​രു​തെ​ന്ന​ത​ട​ക്കം ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ലു​ക​ൾ. ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗം​മൂ​ലം 2050 ആ​കു​മ്പോ​ഴേ​ക്കും ലോ​ക​ത്ത് ഒ​രു കോ​ടി