ഹൈദരാബാദ്: അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്. അവശ്യ പരിശോധനകൾ നടത്തി പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ ലക്ഷണങ്ങളെ തിരിച്ചറിയാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സ്ക്രീനിംഗിന് വിധേയരായ വ്യക്തികൾക്ക് ഉടനടി ഫലങ്ങൾ നൽകുന്ന രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.5 കോടി രൂപയാണ് സംഭാവന ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ രാജേഷ് കുമാർ, ബിയാച്ച് ആൻഡ് ആർ.ഐ ചെയർമാൻ നന്ദമുരി ബാലകൃഷ്ണ എന്നിവർ പങ്കെടുത്തു. പലപ്പോഴും ഭയവും അജ്ഞതയും കാരണം ആളുകൾ ചികിത്സ ചെയ്യാൻ മടിക്കുന്നുവെന്നും ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ പുതിയ മൊബൈൽ സ്ക്രീനിംഗ് ബസ് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ ബാലകൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

റമദാൻ നോമ്പ്​ അടുക്കുന്നതോടെ പ്രായമായവർക്കും രോഗികൾക്കും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ആശങ്ക​ സ്വാഭാവികമാണ്​. അടിസ്ഥാനപരമായി ആരോഗ്യ പരിചരണത്തിനും വിശ്വാസത്തിനും ഒരുപോലെ പരിഗണനയും പ്രാധാന്യവും നൽകിയാവണം ഈ ഗണത്തിൽപ്പെട്ടവർ നോമ്പനുഷ്​ഠിക്കേണ്ടത്​. ​ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന്​ മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്​ടറുമായി

ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ൾ​ക്ക്​ ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സു’​മാ​യി ഒ​മാ​നി വി​ദ്യാ​ർ​ഥി

ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ൾ​ക്ക്​ ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സു’​മാ​യി ഒ​മാ​നി വി​ദ്യാ​ർ​ഥി

മ​സ്ക​ത്ത്​: ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സ്​’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത്​ ഒ​മാ​നി വി​ദ്യാ​ർ​ഥി. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു​പോ​കു​ന്ന അ​വ​സ്​​യാ​ണ്​ ഹെ​മി​പ്ലീ​ജി​യ. മ​സ്‌​ക​ത്തി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ അ​ൽ അ​സ്ഹ​ർ സാ​ഹി​ർ അ​ൽ

നിപ: 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു

നിപ: 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു

പാലക്കാട്: ‘നിപ’യുമായി ബന്ധപ്പെട്ട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പുണെയിലേക്ക് അയച്ചതായി ജില്ല കലക്ടർ അറിയിച്ചു. സംഘം ചൊവ്വാഴ്ച അഗളിയിലെ കള്ളമല സന്ദർശിച്ചു. നിപ രോഗബാധ കണ്ടെത്തിയ പ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും