ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ​കോ​വി​ഡി​നു ശേ​ഷം ജി​ല്ല​യി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​രും ജീ​വി​ത​ശൈ​ലി രോ​ഗ വി​ദ​ഗ്ധ​രും പ​ഠ​ന​സം​ഘ​ത്തി​ലു​ണ്ടാ​വും. ഹൃ​ദ്രോ​ഗി​ക​ള്‍, വൃ​ക്ക, അ​ർ​ബു​ദ രോ​ഗി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​ഠ​നം ന​ട​ത്തും.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ 2023-24 വാ​ര്‍ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​യും ജി​ല്ല ആ​സൂ​ത്ര​ണസ​മി​തി അം​ഗീ​ക​രി​ച്ചു. കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ള്‍, മാ​ടാ​യി പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍ക്ക് കൂ​ടി​യാ​ണ് യോ​ഗം അം​ഗീ​കാ​രം ന​ല്‍കി​യ​ത്. ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​ക്കു​ള്ള സ​ര്‍ക്കാ​ര്‍ വി​ഹി​തം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ത് വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി സ​ര്‍ക്കാ​റി​ലേ​ക്ക് ക​ത്ത​യ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലത​ല മു​ന്‍ഗ​ണ​ന പ​ദ്ധ​തി​ക​ളും സം​യു​ക്ത പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ളും ച​ര്‍ച്ച ചെ​യ്തു. ക്ഷീ​ര​മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നും അ​തി​ദാ​രി​ദ്ര്യ​മി​ല്ലാ​ത്ത ജി​ല്ലയെന്ന നേ​ട്ടം ഈ ​വ​ര്‍ഷം ത​ന്നെ കൈ​വ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹാ​പ്പി​നെ​സ്സ് പാ​ര്‍ക്ക് ഉ​ണ്ടാ​ക്കാ​ന്‍ പ​ദ്ധ​തി ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​വ​ര്‍ നി​ർ​ദേ​ശി​ച്ചു.

ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി മെം​ബ​ര്‍ സെ​ക്ര​ട്ട​റി ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ഒ. മോ​ഹ​ന​ന്‍, ബി​നോ​യ് കു​ര്യ​ന്‍, കെ.​കെ. ര​ത്ന​കു​മാ​രി, ടി. ​സ​ര​ള, ഇ. ​വി​ജ​യ​ന്‍, വി. ​ഗീ​ത, കെ. ​താ​ഹി​റ, ലി​സി ജോ​സ​ഫ്, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ നെ​നോ​ജ് മേ​പ്പ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആലപ്പുഴയില്‍ ഒരാൾക്ക്​ എംപോക്‌സ് രോഗലക്ഷണം

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ​ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ല​ളി​ത​വും അ​തേ​സ​മ​യം ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മമാണ് ന​ട​ത്തം. ഇ​തി​​​​ന്റ പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യാ​ണ് ന​മ്മി​ൽ പ​ല​രും എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​വും 10,000 ചു​വ​ടി​ൽ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് അ​വി​ശ്വ​സ​നീ​യ​മാ​യ ഗു​ണം ചെ​യ്യും 1. ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു പ​തി​വ് ന​ട​ത്തം ശ്വാ​സ​കോ​ശ

നി​ർ​ജ​ലീ​ക​ര​ണ​ത്തെ ക​രു​തി​യി​രി​ക്ക​ണം

പാ​ല​ക്കാ​ട്: ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ചൂ​ടി​ൽ ജി​ല്ല വെ​ന്തു​രു​കു​ക​യാ​ണ്. എ​ന്നാ​ൽ നി​ർ​ജ​ലീ​ക​ര​ണ​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. എ​ന്താ​ണ് നി​ർ​ജ​ലീ​ക​ര​ണം ശ​രീ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ലം, ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ർ​ജ​ലീ​ക​ര​ണം. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ൽ നി​ർ​ജ​ലീ​ക​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​മി​ത ദാ​ഹം, വാ​യും