തിരുവനന്തപുരം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ കാമ്പയിന്‍ പോലുള്ള പദ്ധതികള്‍ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ചികിത്സാ രീതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.അതുവഴിയാണ് ജനങ്ങളില്‍ ചികിത്സകളുടെ സ്വീകാര്യത വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളസര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ തീരുമാനിച്ചു. വനിതകള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അഗസ്റ്റിന്‍ എ. ജെയും വനിതകള്‍ക്കായുള്ള ഹെല്‍ത്ത് കാമ്പയിന്‍ അരുവിക്കര ജി.എച്ച്. ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത് വി.എസും നടത്തി.

സംസ്ഥാന അഡ്മിനായ ഡോ. അനില്‍ എസ്.കെ വകുപ്പിന്റെ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ എ.എച്ച്.ഐ.എം.എസിനെക്കുറിച്ച് വിശദീകരിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അതിജീവനം ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജെ.​എ​ൻ 1 വ​ക​ഭേ​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്ക​ു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ

ഗർഭസ്ഥ ശിശു: അനോമിലി സ്കാനിങ്ങിൽ എല്ലാം അറിയാനാകുമോ; പരിമിതിയുണ്ടെന്ന്​ വിദഗ്​ധർ

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന്​ ​അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂ​ടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന്​ വിദഗ്​ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ്​ ​അനോമിലി സ്​കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ

വേനൽച്ചൂടിനെ തോൽപ്പിക്കാം; നിർജ്ജലീകരണം തടയാൻ അഞ്ച് പാനീയങ്ങൾ

വേനൽച്ചൂടിനെ തോൽപ്പിക്കാം; നിർജ്ജലീകരണം തടയാൻ അഞ്ച് പാനീയങ്ങൾ

കേരളം കടുത്ത വേനലിലേക്ക് കടക്കുകയാണ്. പുറത്ത് ജോലി ചെയ്യുന്നവരും കഠിനമായ വർക്ക് ഔട്ടുകളിൽ ഏർപ്പെടുന്നവരും ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലാംശം അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ക്ഷീണം, തലകറക്കം, ചർമം വരളുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വെറും