തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 12,486 ഗ​ര്‍ഭി​ണി​ക​ള്‍ക്കും 85,480 അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. കൂ​ടാ​തെ, ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത 1654 കു​ട്ടി​ക​ള്‍ക്ക് കൂ​ടി വാ​ക്‌​സി​ന്‍ ന​ല്‍കാ​നാ​യി. 10,748 സെ​ഷ​നു​ക​ളാ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​തെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം 9844, കൊ​ല്ലം 2997, ആ​ല​പ്പു​ഴ 3392, പ​ത്ത​നം​തി​ട്ട 2059, കോ​ട്ട​യം 3503, ഇ​ടു​ക്കി 2160, എ​റ​ണാ​കു​ളം 4291, തൃ​ശൂ​ര്‍ 5847, പാ​ല​ക്കാ​ട് 9795, മ​ല​പ്പു​റം 21,582, കോ​ഴി​ക്കോ​ട് 7580, വ​യ​നാ​ട് 1996, ക​ണ്ണൂ​ര്‍ 5868, കാ​സ​ർ​കോ​ട്​ 4566 എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു വ​യ​സ്സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 1961, കൊ​ല്ലം 252, ആ​ല​പ്പു​ഴ 502, പ​ത്ത​നം​തി​ട്ട 285, കോ​ട്ട​യം 773, ഇ​ടു​ക്കി 215, എ​റ​ണാ​കു​ളം 724, തൃ​ശൂ​ര്‍ 963, പാ​ല​ക്കാ​ട് 1646, മ​ല​പ്പു​റം 1397, കോ​ഴി​ക്കോ​ട് 1698, വ​യ​നാ​ട് 555, ക​ണ്ണൂ​ര്‍ 687, കാ​സ​ർ​കോ​ട്​ 628 എ​ന്നി​ങ്ങ​നെ​യാ​ണ് ഗ​ര്‍ഭി​ണി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍ 14 വ​രെ​യാ​ണ് മൂ​ന്നാം ഘ​ട്ടം. സാ​ധാ​ര​ണ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍കു​ന്ന ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളും ഒ​ഴി​വാ​ക്കി. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് സ​മ​യ​ക്ര​മം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് മൂലമാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ കൊ​തു​കി​നെ തു​ര​ത്താ​ൻ ശ്ര​മം. ജി​ല്ല കോ​ട​തി വ​ള​പ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച മ​രു​ന്ന് ത​ളി​ച്ചു. ചെ​ടി​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി.

കോ​വി​ഡ് മ​രണം; എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​വി​ഡ് മ​രണം; എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ സം​സ്ക​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് മ​ര​ണം ബാ​ധി​ച്ച​വ​രെ സം​സ്ക​രി​ക്കാ​ൻ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: മുലപ്പാലിന്റെ വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ക​ഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും