തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി., കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ആശുപത്രിയുടെ പ്രധാന വാര്‍ഡുകളെയും ഓപ്പറേഷന്‍ തീയറ്ററിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 4 കോടി ചെലവഴിച്ചുള്ള റാമ്പ്, ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുന്ന രോഗികള്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സക്കായുള്ള 35 ലക്ഷം ചെലവഴിച്ചുള്ള ബേണ്‍സ് യൂനിറ്റ്, മൃഗങ്ങളില്‍ നിന്നും മുറിവേല്‍ക്കുന്നവര്‍ക്കായുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രിവന്റ്റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്, ഗൈനക്കോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ, മൊബൈല്‍ റേഡിയോഗ്രാഫി യൂനിറ്റ്, ലിഫ്റ്റ് നവീകരണം, തിമിര ശാസ്ത്രക്രിയക്കുള്ള ഫാക്കോ ഇമ്മല്‍സിഫിക്കേഷന്‍ മെഷീന്‍, ഓര്‍ത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലേക്കുള്ള സി ആം മെഷീന്‍, സി.സി.ടി.വി സംവിധാനം, മെഡിക്കല്‍ എഡ്യൂക്കേഷന്‍ യൂനിറ്റ് ആൻഡ് സ്‌കില്‍ ലാബ്, നവീകരിച്ച വാര്‍ഡുകള്‍, സ്ത്രീ വിശ്രമ കേന്ദ്രം തുടങ്ങിയവ സജ്ജമാക്കി.

ഒരു മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, റെറ്റിനല്‍ ലേസര്‍ മെഷീന്‍, ബ്ലഡ് കളക്ഷന്‍ യൂണിറ്റ്, ഇ ഹെല്‍ത്ത്, ഇ ഓഫീസ്, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍, ഡി -അഡിക്ഷന്‍ യൂണിറ്റ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷന്‍ ടോണോ മീറ്റര്‍, ഡയാലിസിസ് മെഷീനുകള്‍, കാസ്പ് ഫാര്‍മസി, ടോക്കണ്‍ കൗണ്ടറുകള്‍, ശിശുരോഗ വിഭാഗത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്, ടു വേ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ

കൊ​ച്ചി: ന​മ്മു​ടെ നാ​ട്ടി​ലി​പ്പോ​ൾ കു​ഷ്ഠ​രോ​ഗി​ക​ളൊ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. എ​ന്നാ​ൽ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഈ ​രോ​ഗം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ക​രു​ത​ൽ വേ​ണ​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.   നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാം, സു​ഖ​പ്പെ​ടു​ത്താം വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ സ്പർശനത്തിലൂ​ടെ പ​ക​രി​ല്ല. പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗ​വു​മ​ല്ല. ശ​രീ​ര​ത്തി​ലെ ചെ​റി​യ

ഫോണിനും കംപ്യൂട്ടറിനും മുന്നിൽ കുത്തിയിരിക്കുന്നത് ‘ഡിജിറ്റൽ ഡിമെൻഷ്യ’ ഉണ്ടാക്കുമോ?, പരിഹാരമെന്ത്?

നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം