കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ അ​സാ​ന്നി​ധ്യം​മൂ​ല​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന ആ​വ​ശ്യ​മാ​യ ഹെ​ൽ​ത്ത് ലൈ​സ​ൻ​സു​ക​ളും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ല്ലാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളും ക്ലി​നി​ക്കു​ക​ളും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​യു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ, മെ​ഡി​ക്ക​ൽ, അ​സി​സ്റ്റി​ങ് പ്ര​ഫ​ഷ​നു​ക​ൾ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​മേ​ഹം: നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്

പ്ര​മേ​ഹ​ത്തെ ഒ​രു ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ബോ​ധ​വ​ത്ക​രി​ക്കാ​നും മെ​ച്ച​പ്പെ​ട്ട പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​നി​ർ​ണ​യ​ത്തി​നും രോ​ഗ​പ​രി​പാ​ല​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​യാ​ണ് ന​വം​ബ​ർ 14 ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ലോ​ക​ത്ത് പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2019ലെ ​അ​മേ​രി​ക്ക​ൻ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കു​പ്ര​കാ​രം 425 ദ​ശ​ല​ക്ഷം

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, ജോ​ലി​യ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രാ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​മാ​ണ് കു​ടും​ബ​മെ​ന്ന് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ‘‘എ​പ്പോ​ഴും

വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ജില്ലക്ക്​ പനിക്കുന്നു…

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വൈ​റ​ൽ​പ​നി​യെ തു​ട​ർ​ന്ന്​ 3033 പേ​രാ​ണ്​ ഈ ​ആ​ഴ്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ചു​ട്ടു​പൊ​ള്ളു​ന്ന പ​നി, ചു​മ, വി​റ​യ​ൽ, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​​വേ​ദ​ന, ഛർ​ദി,