കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 68,964 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ-​മു​ദ​ഫി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2017 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ളാ​ണ് മ​ന്ത്രി പു​റ​ത്ത് വി​ട്ട​ത്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ത​ട​സ്സ​പ്പെ​ടു​ക​യോ നി​ന്നു​പോ​കു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് സ്ട്രോ​ക്ക്.

സ്ട്രോ​ക്ക് ബാ​ധി​ച്ചി​ട്ടും ചി​കി​ത്സ തേ​ടാ​ന്‍ വൈ​കി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. കോ​വി​ഡി​നു ശേ​ഷം സ്‌​ട്രോ​ക്ക് വ​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ൽ അ​വ​ദി പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഫാ​സ്റ്റ് ഫു​ഡ്, കൃ​ത്യ​ത​യി​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി, പു​ക​വ​ലി, വ്യാ​യാ​മ​കു​റ​വ് എ​ന്നീ ശീ​ല​ങ്ങ​ളും പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദം, ലി​പി​ഡ് പ്ര​ഫൈ​ൽ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളും സ്‌​ട്രോ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യമുള്ള വൃക്കകൾക്ക് ദിവസവും എത്ര അളവ് വെള്ളം കുടിക്കണം? അറിയാം ഈ സത്യങ്ങൾ

ആരോഗ്യമുള്ള വൃക്കകൾക്ക് ദിവസവും എത്ര അളവ് വെള്ളം കുടിക്കണം? അറിയാം ഈ സത്യങ്ങൾ

പുരാതന കാലം മുതൽ വെള്ളം ജീവന്റെ ‘അമൃത’മായി കണക്കാക്കപ്പെടുന്നു. താപനില നിയന്ത്രിക്കുന്നതും പോഷകങ്ങൾ വഹിക്കുന്നതും മുതൽ മാലിന്യം പുറന്തള്ളുന്നതു വരെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് മാത്രമല്ല, ദഹനത്തെ സഹായിക്കുന്നതിനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണക്കുന്നതിനും ഇത് വളരെ പ്രധാനമാണ്.

വേദനകൾ നിറയുന്ന വിശ്രമജീവിതം

വേദനകൾ നിറയുന്ന വിശ്രമജീവിതം

നമ്മുടെ രാജ്യത്തെ വയോധികരിൽ ചെറുതല്ലാത്ത ഒരു വിഭാഗം ഏറിയും കുറഞ്ഞും പലവിധത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം. വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇവർ മാനസികവും ശാരീരികവുമായി പീഡനങ്ങൾക്ക് ഇരയാവുന്നുണ്ടെന്ന് ദിനംപ്രതിയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. നിർഭാഗ്യവശാൽ ഈ

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും കണ്ടെത്തി. ബംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള