ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. ‘അൻമോൾ’ (ANMOL – Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ വലിയൊരു മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. നിലവിൽ കേരളത്തിൽ മാത്രമാണ് സമാനമായ രീതിയിൽ സൗജന്യ നവജാത ശിശു പരിശോധനകൾ നിലവിലുള്ളത്.

എന്താണ് ഈ പരിശോധന? 

കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ മാരകമായ ജനിത-മെറ്റബോളിക് വൈകല്യങ്ങൾ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു. 56 ഓളം ജനിതക രോഗങ്ങളാണ് ഈ പദ്ധതിയിലൂടെ പരിശോധിക്കുന്നത്.

പല ജനിതക രോഗങ്ങളും കുഞ്ഞ് ജനിച്ച ആദ്യ ആഴ്ചകളിൽ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ശാരീരിക-മാനസിക വൈകല്യങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം. ഇന്ത്യയിൽ സാധാരണഗതിയിൽ ഇത്തരം ജനിതക പരിശോധനകൾക്ക് 7,000 രൂപ മുതൽ 15,000 രൂപ വരെ ചെലവ് വരാറുണ്ട്. സാധാരണക്കാരായ മാതാപിതാക്കൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും.

സ്പൈനൽ മസ്കുലർ അട്രോഫി (SMA) പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തിയാൽ കൃത്യമായ ചികിത്സയിലൂടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസക്കുറവ് മൂലം വളർച്ചയെ ബാധിക്കുന്ന കൺജനിറ്റൽ ഹൈപ്പോതൈറോയിഡിസം, പ്രോട്ടീൻ ദഹനത്തെ ബാധിക്കുന്ന ഫിനൈൽകെറ്റോണൂറിയ, ശ്വാസകോശത്തെയും പാൻക്രിയാസിനെയും ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾ സെൽ അനീമിയ തുടങ്ങിയ 56 രോഗങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

കുഞ്ഞ് ജനിച്ച് 24 മുതൽ 72 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തുക. കുഞ്ഞിന്റെ പാദത്തിന്റെ വശത്ത് സൂചി ഉപയോഗിച്ച് കുത്തി എടുത്ത രക്ത സാമ്പിൾ ലബോറട്ടറിയിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ ആരംഭിക്കാൻ കഴിയുന്നതിലൂടെ കുട്ടികളിലെ ബുദ്ധിമാന്ദ്യം, ശാരീരിക തളർച്ച എന്നിവ ഒരു പരിധിവരെ തടയാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലായി നാം ​പ​ല​തും മ​റ​ക്കു​ന്നു​വോ? അ​ത് മ​റ​വി രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​ണോ? ഈ ​സം​ശ​യം ഒ​ട്ടു മി​ക്ക പേ​ർ​ക്കും ഉ​ണ്ടാ​കാ​റു​​ണ്ട്, ആ​ശ​യ​ക്കു​ഴ​പ്പം, ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ടെ​ന്ന​ത് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രെ​യി​ൻ ഫോ​ഗ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന

അമീബിക് മസ്തിഷ്കജ്വരം; രണ്ടുമാസത്തിനിടെ കൊ​ല്ലം ജില്ലയിൽ മരിച്ചത്​ നാലുപേർ

അമീബിക് മസ്തിഷ്കജ്വരം; രണ്ടുമാസത്തിനിടെ ജില്ലയിൽ മരിച്ചത്​ നാലുപേർ

കൊ​ല്ലം: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച മ​റ്റൊ​രു മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ മ​ര​ണ​സം​ഖ്യ നാ​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും നാ​ലു​പേ​ർ ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ രോ​ഗ​വ്യാ​പ​നം പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തും ജ​ന​ങ്ങ​ളി​ലു​മു​ള്ള ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ട്ടാ​ഴി

മ​രു​ന്ന് ക​ഴി​ച്ചി​ട്ടും വി​റ്റ​മി​ൻ ഡി കൂ​ടു​ന്നി​ല്ലേ?

വി​റ്റ​മി​ൻ ഡി ​ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യാ​തി​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ ചി​ല തെ​റ്റു​ക​ൾ ഇ​താ: എ​ല്ല് ബ​ല​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി​ക്കും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​മെ​ല്ലാം അ​നി​വാ​ര്യ​മാ​യ വി​റ്റ​മി​ൻ ഡി​യു​ടെ അ​ഭാ​വം ചി​ല്ല​റ​യൊ​ന്നു​മ​ല്ല പ്ര​ശ്നം സൃ​ഷ്ടി​ക്കു​ക. ഡി ​കു​റ​വാ​ണെ​ങ്കി​ൽ ടാ​ബ്‍ല​റ്റു​ക​ൾ ക​ഴി​ക്കാ​ൻ പ​റ​യും ഡോ​ക്ട​ർ​മാ​ർ. എ​ന്നാ​ൽ, മ​രു​ന്ന് ക​ഴി​ച്ചി​ട്ടും മാ​റ്റ​മി​ല്ലെ​ങ്കി​ലോ?