ഹൈദരാബാദ്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിൽ പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിങ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു.

മധുരപലഹാരങ്ങളിലും പാക്ക് ചെയ്ത ഭക്ഷണങ്ങളിലും നിർമാണ തിയതിയോ കാലാവധിയുടെ വിശദാംശങ്ങളോ കാണാതയതിനെ തുടർന്ന് ഉപഭോക്താക്കൾ ​സ്റ്റോർ മാ​നേജ്മെന്റിനോട് പരാതിപ്പെടുകയും ഇത് തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഉപയോക്താക്കൾ വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു. ഹല്‍ദിറാമിന്റെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിൽ വിൽപ്പനക്ക് വെച്ച പാക്കറ്റുകളില്‍ കാലാവധി സംബന്ധിച്ച വിശദാംശങ്ങളോ കൃത്യമായ ലേബലുകളോ ഇല്ലെന്നാണ് ഉപഭോക്താക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ ലഘുഭക്ഷണ വിപണിയിൽ ഏകദേശം 13 ശതമാനം വിഹിതം ഹൽദിറാമിനാണ്. 1937ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ഗംഗ ബിഷൻ അഗർവാൾ (ഹൽദിറാം എന്നറിയപ്പെടുന്നു) സ്ഥാപിച്ച ഒരു ചെറിയ കടയിൽ നിന്നാണ് ഇവരുടെ തുടക്കം. മിക്സ്ചറുകൾ, ഭുജിയ, ചിപ്സ് തുടങ്ങിയവയും ഗുലാബ് ജാമുൻ, സോൻ പപ്പടി പോലുള്ള മധുരപലഹാരങ്ങളും ഇവർ വിൽക്കുന്നുണ്ട്. വിപണിക്ക് പുറമേ 80ലധികം രാജ്യങ്ങളിലേക്ക് ഹൽദിറാം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നു​പോകു​മ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. 60

ഒമ്പതു വയസുകാരിയുടെ ​കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

ഒമ്പതു വയസുകാരിയുടെ ​കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ആവർത്തിച്ച് ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. വീണു പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 24ന് കുട്ടി ആശുപത്രി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട്

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ