കോഴിക്കോട്: നിപ മരണങ്ങളും രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റിവ്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ ഹൈറിസ്ക് കാറ്റഗറിയിലുള്ള ആളുകൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത് ഏറെ ആശ്വാസം നൽകുന്നതാണ്.

അതിനിടെ 15 ആരോഗ്യ പ്രവർത്തകരടക്കം 30 പേരുടെ സാമ്പിളുകള്‍കൂടി പരിശോധനക്ക് അയച്ചു. ഇതിൽ ഒരു ഡോക്ടർക്ക് നിപ ലക്ഷണങ്ങളുള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച് മൂന്നുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 21 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. നാലുപേർ സ്വകാര്യ ആശുപത്രികളിലും 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. നിപ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. വിവിധ വകുപ്പുകളിൽനിന്നുള്ള വിദഗ്ധരാണ് സംഘത്തിലുള്ളത്. ഇവർ ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിന് ഐ.സി.എം.ആർ മൊബൈൽ ലാബ് കോഴിക്കോട്ട് എത്തി. സാമ്പ്ൾ രോഗികളെ ചികിത്സിക്കുന്നതിന് നിപ ആന്റിബോഡി കോഴിക്കോട്ട് മെഡിക്കൽ കോളജിൽ എത്തിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്താം.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരായ വീണ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ഇന്ന് സർവകക്ഷി യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. രണ്ടു നിപ മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 12,486 ഗ​ര്‍ഭി​ണി​ക​ള്‍ക്കും 85,480 അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. കൂ​ടാ​തെ, ഇ​തു​വ​രെ വാ​ക്‌​സി​ന്‍

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനായി കൃത്യസമയത്ത് കഴിക്കുന്ന ആഹാരം പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ ഭക്ഷണം കഴിക്കുന്ന സമയം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഉച്ചഭക്ഷണവും അത്താഴവും തമ്മിലുള്ള സമയക്രമം ഒരു പ്രധാന ഘടകമാണ്.. ജീവിത രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ദിനചര്യ, ഭക്ഷണ

തേനീച്ചയുടെ കുത്ത് മരണകാരണമോ? ചർച്ചയായി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവിന്റെ മരണം

തേനീച്ചയുടെ കുത്ത് മരണകാരണമോ? ചർച്ചയായി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവിന്റെ മരണം

പ്രമുഖ പോളോ താരവും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂറിന്റെ മരണവാർത്ത ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ പോളോ മത്സരത്തിനിടെ തേനീച്ച വിഴുങ്ങിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ബിസിനസ്