കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വ്.

• ഉ​ത്സ​വ​ങ്ങ​ൾ, പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ക്ക​ണം.

• വി​വാ​ഹം, റി​സ​പ്ഷ​ൻ തു​ട​ങ്ങി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം കു​റ​ച്ച് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് മാ​ത്രം ന​ട​ത്ത​ണം. ഇ​തി​ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.

• പൊ​തു​ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ മാ​റ്റി​വെ​ക്ക​ണം.

• നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഗ​താ​ഗ​ത​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണംക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണം. ഈ ​വാ​ർ​ഡു​ക​ളി​ലെ പൊ​തു​പ്ര​വേ​ശ​ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. നാ​ഷ​ന​ൽ, സ്റ്റേ​റ്റ് ഹൈ​വേ വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​രും ഈ ​വ​ഴി​യു​ള്ള ബ​സു​ക​ളും ഈ ​വാ​ർ​ഡു​ക​ളി​ൽ ഒ​രി​ട​ത്തും നി​ർ​ത്താ​ൻ പാ​ടി​ല്ല.

  • ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ക്കാ​വൂ. മ​രു​ന്ന് ഷോ​പ്പു​ക​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​പ​രി​ധി​യി​ല്ല.
  • ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും /വി​ല്ലേ​ജ് ഓ​ഫി​സു​ക​ളും മി​നി​മം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കും.
  • സ​ർ​ക്കാ​ർ-​അ​ർ​ധ സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല -ബാ​ങ്കു​ക​ൾ, സ്കൂ​ളു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​റ്റൊ​രു സ്ഥാ​പ​ന​വും ഇ​നി ഉ​ത്ത​ര​വു​ണ്ടാ​വു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​ക്ക​രു​ത്.
  • ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത് ത​ട​യേ​ണ്ട​തും ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​മാ​ണ്.
  • ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.
  •  ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ് ഒ​രു​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലായി നാം ​പ​ല​തും മ​റ​ക്കു​ന്നു​വോ? അ​ത് മ​റ​വി രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​ണോ? ഈ ​സം​ശ​യം ഒ​ട്ടു മി​ക്ക പേ​ർ​ക്കും ഉ​ണ്ടാ​കാ​റു​​ണ്ട്, ആ​ശ​യ​ക്കു​ഴ​പ്പം, ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ടെ​ന്ന​ത് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രെ​യി​ൻ ഫോ​ഗ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം; ആർദ്രകേരളം, കായകൽപ്​ പുരസ്കാര നിറവിൽ എറണാകുളം ജില്ല

കൊ​ച്ചി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലെ ത​ദ്ദേ​ശ-​ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ അ​ർ​ഹ​രാ​യി. ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ചാ​യ​ത്തും മ​ണീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ല​ക്ക് ഇ​ര​ട്ടി മ​ധു​രം സ​മ്മാ​നി​ച്ചു. ന​ഗ​ര​സ​ഭ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​ലൂ​ർ