ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം. നി​പ വൈ​റ​സ് ബാ​ധ​ക്ക് സ​മാ​ന​മാ​യ പ​നി​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ വി​വ​രം കൈ​മാ​റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കാ​യി സ്വീ​ക​രി​ക്കും.

ജി​ല്ല​യു​ടെ അ​യ​ൽ​പ്ര​ദേ​ശ​മാ​യ കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​പ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി.​എം.​ഒ നി​ർ​ദേ​ശം ന​ൽ​കി. മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. രോ​ഗി​ക​ളും ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ട്ടി​നെ​ത്തു​ന്ന​വ​രും മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം. നി​പ ബാ​ധ​​യേ​റ്റ് ര​ണ്ട് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​രി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രി​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. നാ​ലു ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വ​ർ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള മു​ഴു​വ​ൻ പേ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ത​ല​ശ്ശേ​രി​യും പാ​നൂ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ​മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള പ്ര​ദേ​ശ​മാ​ണ് കു​റ്റ്യാ​ടി. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ​സ് റൂ​ട്ടു​ക​ൾ അ​ട​ക്ക​മു​ണ്ട്. നി​ല​വി​ൽ സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രോ ജി​ല്ല​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

കൊ​ച്ചി: മെ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം വ​രു​ത്തി​വെ​ച്ച ഡി​ജി​റ്റ​ൽ ആ​സ​ക്​​തി​യു​ടെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ റി​സോ​ഴ്​​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്​ 15,261 കു​ട്ടി​ക​ൾ. ഡി​ജി​റ്റ​ൽ ആ​സ​ക്​​തി കു​ട്ടി​ക​ളി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്നു എ​ന്നാ​ണ്​

തൈ​റോ​യ്ഡ് ഹോ​ർ​മോ​ൺ ത​ക​രാ​റു​ക​ൾ അ​റി​യ​ണം

​മ​നു​ഷ്യശ​രീ​ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി. വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഭ്രൂ​ണാ​വ​സ്ഥ​യി​ൽ 20 മു​ത​ൽ 24 ദി​വ​സം ഉ​ള്ള​പ്പോ​ൾത​ന്നെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി രൂ​പം പ്രാ​പി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യാ​ണ് endocrine ഗ്ര​ന്ഥി​ക​ളി​ൽ ഏ​റ്റ​വും ആ​ദ്യം രൂ​പം പ്രാ​പി​ക്കു​ന്ന​ത്. ഈ ​ഗ്ര​ന്ഥി ഉ​ൽ​പാദി​പ്പി​ക്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ​ക്ക്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

ദോ​ഹ: ഖ​ത്ത​റി​ലെ മെ​ഡി​ക്ക​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ് രം​ഗ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് മാ​മൂ​റ ശാ​ഖ​യി​ൽ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ തു​ട​ക്കം. വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ധു​നി​ക ആ​രോ​ഗ്യ-​രോ​ഗ​നി​ർ​ണ​യ രം​ഗ​ത്ത് ഏ​റ്റ​വും