തിരുവനന്തപരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നവംബർ 13 മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത സേവനങ്ങൾ ഒഴികെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക ഉടൻ നൽകുക, പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവെക്കുന്നത്.

ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ ഏറെനാളായി നിസഹരണ സമരത്തിലാണ്. കഴിഞ്ഞയാഴ്ചകളിൽ ഒരു ദിവസം ഒ.പിയിൽ നിന്നും തീയറി ക്ലാസുകളിൽ നിന്നും വിട്ടുനിന്ന് സമരം നടത്തിയിരുന്നു. ലേബർ, അത്യാഹിതം, ഐ.സി.യു എന്നീ സേവനങ്ങൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

സോലാപൂർ : ഗില്ലൻബാ സിൻഡ്രോം (ജി.ബി.എസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് സംഭവം. പൂണെയിൽ ജി.ബി.എസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ്‌ രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.

മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് വീണ ജോര്‍ജ്

മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍ തന്നെ, മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടത്തിലും മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​വ​ർ​ഷം ഒ​മ്പ​ത് കു​ട്ടി​ക​ളും 38 മു​തി​ർ​ന്ന വ്യ​ക്തി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി.