കോഴിക്കോട്: തലാസീമിയ രോഗികളുടെ ദു​രിതത്തിന് സർക്കാർ ഇടപെടലിനു ശേഷവും പരിഹാരമായില്ല. രക്തം നൽകുമ്പോൾ ഉപയോഗിക്കേണ്ട ഫിൽട്ടർ സെറ്റ് ബാഗുകൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ തലാസീമിയ രോഗിക​ളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.

ബാഗുകളുടെ അപര്യാപ്തത വാർത്തയായതോടെ, ഈ വർഷം അവസാനിക്കുന്നതുവരെ ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി വിതരണം ചെയ്യാൻ തലാസീമിയ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ആശുപത്രി ഭരണസമിതികൾ ഇതിന് വൈമനസ്യം കാണിക്കുകയാണ്. പല ആശുപത്രികളിലും ഇപ്പോഴും ബാഗുകൾ ലഭ്യമല്ല.

കഴിഞ്ഞ സെപ്റ്റംബർ 15നാണ് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തലാസീമിയ രോഗികളുടെ ചികിത്സ തുടരുന്ന ആശുപത്രികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി ചികിത്സ നടത്താൻ ഉത്തരവ് നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം തലാസീമിയ രോഗികൾക്ക് രക്തം നൽകുമ്പോൾ അത്യാവ​ശ്യമായ ഫിൽട്ടർ സെറ്റിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഫിൽട്ടർ സെറ്റ് ഇല്ലാതെ ജീവരക്തം സ്വീകരിക്കുകയെന്നത് രോഗികൾക്ക് പേടിസ്വപ്നമാണ്.

ഇതുകാരണം ചികിത്സക്ക് പോകാൻ രോഗികളും ചികിത്സ നൽകാൻ ആരോഗ്യ പ്രവർത്തകരും വൈമനസ്യം കാണിക്കുകയാണ്. ചികിത്സ മുടങ്ങുന്നത് കാരണം രോഗികളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നില അപകടകരമായി കുറയാനും കാരണമാകുന്നു.

ഹീമോഗ്ലോബിന്റെ മതിയായ അളവ് ശരീരത്തിൽ നിലനിർത്താൻ പലപ്പോഴും രണ്ട് യൂനിറ്റ് രക്തം വരെ രോഗികൾക്ക് ആവശ്യമായി വരും. എന്നാൽ, ഫിൽട്ടർ സെറ്റില്ലാതെ തുടർച്ചയായി രണ്ട് യൂനിറ്റ് രക്തം സ്വീകരിക്കാൻ രോഗികൾ ഭയപ്പെടുകയാണ്. പകരം ഒരു യൂനിറ്റ് രക്തം മാത്രം സ്വീകരിച്ചാണ് പലരും മടങ്ങുന്നത്. ഇത് ഹീമോഗ്ലോബിൻ നില ക്രമാതീതമായി താഴാനിടയാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. ഒരു വർഷത്തോളമായി തലാസീമിയ രോഗികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങിയിട്ട്. ഇത് ലഭ്യമാക്കാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാവുന്നില്ല.

മരുന്ന് മുടങ്ങുന്നത് രോഗികളുടെ ഹൃദയത്തെയും കരളിനെയും മറ്റ് സുപ്രധാന ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. മരുന്നും ഫിൽട്ടർ സെറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രോഗികളുടെ സമരത്തെ പോലും സർക്കാർ അവഗണിക്കുകയാണ്. മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. എ. ബിജുനാഥ്

Leave a Reply

Your email address will not be published. Required fields are marked *

Explore More

യു.പിയിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് രോഗബാധ

യു.പിയിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് രോഗബാധ

ലഖ്നോ: യു.പിയിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ കണ്ടെത്തി. കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളിൽ രോഗബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് എച്ച്.ഐ.വി, അഞ്ച് പേർക്ക്

എംപോക്‌സ്: ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല്‍ എം​പോ​ക്‌​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി. കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​ര്‍വൈ​ല​ന്‍സ് ടീ​മു​ണ്ട്. രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​ര്‍ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. 2022ല്‍ ​സ​മാ​ന

നി​സ്സാ​ര​മ​ല്ല ലോ ​ബാ​ക്ക് പെ​യി​ൻ; അ​റി​ഞ്ഞി​രി​ക്കേ​ണ്ട ല​ക്ഷ​ണ​ങ്ങ​ളും പ​രി​ച​ര​ണ രീ​തി​ക​ളും

ഇ​രി​ക്കു​മ്പോ​ഴോ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴോ ന​ടു​വി​ന്റെ താ​ഴ് ഭാ​ഗ​ത്താ​യി ശ​ക്ത​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടോ? കു​നി​യാ​നോ ഭാ​രം എ​ടു​ക്കാ​നോ ഒ​ട്ടും സാ​ധി​ക്കാ​തെ വ​രു​ന്നു​ണ്ടോ? നി​ങ്ങ​ൾ​ക് ലോ ​ബാ​ക്ക് പെ​യി​നു​ണ്ട് എ​ന്ന​തി​ന്റെ ല​ക്ഷ​ങ്ങ​ളാ​ണി​വ. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്കും ക​മ്പ്യൂ​ട്ട​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​മൊ​ക്കെ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​വ​സ്ഥ​യാ​ണി​ത്. പ​ല​രും ഈ