കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതി​െൻറ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

സമ്പര്‍ക്കത്തിലുള്ളവര്‍ ജില്ലയില്‍നിന്ന് മറ്റു ജില്ലകളിലേക്ക് യാത്രകള്‍ നടത്തിയോ എന്ന് പരിശോധിക്കും. കോഴിക്കോടിനു പുറമേ തൊട്ടടുത്ത ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിദ്ധീകരിക്കുന്ന സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല. രോഗലക്ഷണമുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം ബാധിച്ചവര്‍ അധിവസിച്ചിരുന്ന അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈയാളുകളുടെ സമ്പര്‍ക്കവും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും കണ്ടെത്തി. ബംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള

റീൽസ് കാണാറുണ്ടോ.. തലച്ചോറിന് പണി കിട്ടിയേക്കും ..സൂക്ഷിക്കുക

റീൽസ് കാണാറുണ്ടോ.. തലച്ചോറിന് പണി കിട്ടിയേക്കും ..സൂക്ഷിക്കുക

പ്രതീകാത്മക ചിത്രം സമയം കളയാനും സമ്മർദ്ദം കുറക്കാനും ഇന്ന് മിക്കവരും ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ തലച്ചോറിൽ ഉണ്ടാകുന്ന ഫലങ്ങൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഭയാനകവും ആശങ്കാജനകവുമാണെന്ന് ന്യൂറോ സയന്റിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകൾ