കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ തുടർറൗണ്ടുകളിൽ ഇവരെ പരിഗണിക്കില്ല. സ്ട്രേയിൽ പരിഗണിക്കണമെങ്കിൽ മൂന്നാം റൗണ്ടിൽ പുതുതായി റജിസ്റ്റർ ചെയ്യണം. ഇങ്ങനെ സ്ട്രേ ലക്ഷ്യമാക്കി റജിസ്റ്റർ ചെയ്യുന്നവർക്കു മൂന്നാം റൗണ്ടിൽ സീറ്റ് നൽകില്ല; പക്ഷേ സ്ട്രേയിൽ പരിഗണിക്കും.

175 പവന്‍നും 45 ലക്ഷം രൂപയും നല്‍കി വിവാഹം: സ്ത്രീധനം പോരാ; യുവതിയെയും കുടുംബത്തെയും പീഡിപ്പിച്ച യുവാവിനെതിരെ കേസ്

∙രണ്ടാം റൗണ്ടിൽ പുതിയ റജിസ്ട്രേഷനില്ല. ഓപ്ഷൻ കൺഫർമേഷൻ, നിലവിലുള്ള ഓപ്ഷനുകളുടെ ക്രമംമാറ്റൽ, അവ നീക്കംചെയ്യൽ എന്നിവ മാത്രമാണു രണ്ടാം റൗണ്ടിലുള്ളത്. പക്ഷേ പുതിയ കോഴ്സുകൾ അനുവദിക്കുന്നപക്ഷം പുതിയ റജിസ്ട്രേഷൻ അനുവദിക്കും. രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ കൺഫർമേഷൻ നിർബന്ധമായും ചെയ്തിരിക്കണം.

∙രണ്ടാം റൗണ്ടിനു ശേഷമുള്ള ഒഴിവുകൾ മൂന്നാം റൗണ്ടിൽ നികത്തും. മൂന്നിലേക്കു പുതിയ റജിസ്ട്രേഷനുണ്ട്. രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ടും കോളജിൽ ചേർന്നില്ലെങ്കിൽ, മൂന്നിലെ റജിസ്ട്രേഷന് സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം. മുൻ റൗണ്ടുകളിലെ ഓപ്ഷനുകൾ മൂന്നാം റൗണ്ടിൽ പരിഗണിക്കില്ല. ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവരും മൂന്നിൽ റജിസ്റ്റർ ചെയ്യാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം.

മൂന്നിൽ അലോട്മെന്റ് കിട്ടിയിട്ട് കോളജിൽ ചേരാത്തവർ, സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടുത്തി വിട്ടുപോകണം. അവരെ തുടർന്ന് അലോട്മെന്റിനു പരിഗണിക്കില്ല. മൂന്നിനു റജിസ്റ്റര് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെങ്കിൽ സ്ട്രേയിൽ പങ്കെടുക്കാം. മൂന്നിൽ അലോട്മെന്റ് കിട്ടിയവർക്ക് അതിനു മുൻപ് അനുവദിച്ചുകിട്ടിയ സീറ്റിന് അവകാശമില്ല.

∙ മൂന്നാം റൗണ്ടിൽ സീറ്റ് അനുവദിച്ചുകിട്ടുന്നവരുടെ ലിസ്റ്റ് കേന്ദ്രത്തിന് അയയ്ക്കും. അവരെ തുടർന്ന് ഓൾ ഇന്ത്യാ ക്വോട്ടയിലേക്കോ സംസ്ഥാന ക്വോട്ടയിലേക്കോ പരിഗണിക്കില്ല. ഇക്കാരണത്താൽ, മൂന്നിലേക്കു റജിസ്റ്റർ ചെയ്യുന്നത് സൂക്ഷിച്ചു വേണം. പൂർണവിവരങ്ങൾക്കു സൈറ്റ് നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന

കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 68,964 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ-​മു​ദ​ഫി​ന്‍റെ

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ളും കാ​ൻ​സ​റും ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ത​ൽ​ക്കാ​ലം നി​യ​ന്ത്ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും. കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​നും പ​രി​ശോ​ധ​ന​ക്കും വ്യ​വ​സ്ഥാ​പി​ത രീ​തി​യു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക്

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് മൂലമാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ കൊ​തു​കി​നെ തു​ര​ത്താ​ൻ ശ്ര​മം. ജി​ല്ല കോ​ട​തി വ​ള​പ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച മ​രു​ന്ന് ത​ളി​ച്ചു. ചെ​ടി​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി.