ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു.

ഉയർന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള രാജ്യങ്ങളിൽ കാൻസർ നിരക്ക് പൊതുവെ കൂടുതലായിരിക്കും. എന്നാൽ സെർവിക്കൽ കാൻസർ പോലുള്ളവയുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചായിരിക്കും.മേൽപറഞ്ഞ സൂചികകൾ വളരെ കുറഞ്ഞ രാജ്യങ്ങളിലാണ് കൂടുതൽ കാൻസർ നിരക്ക് രേഖപ്പെടുത്തിയത്.

2022ൽ അഞ്ച് വർഷമായി കാൻസർ ചികിത്സയിലുള്ള 53.5 മില്യൻ ആളുകളാണുണ്ടായിരുന്നതെന്ന് രേഖകൾ പറയുന്നു. ലോകത്ത് അഞ്ചിൽ ഒന്നാളുകൾക്ക് കാൻസർ ബാധിക്കുന്നുവെന്നും അതിൽ ഒമ്പതിലൊന്ന് പുരുഷൻമാരും പന്ത്രണ്ടിലൊന്ന് സ്ത്രീകളും മരിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

കാൻസർ കേസുകളും മരണങ്ങളും കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. 2023ലെ ഒരു പഠനമനുസരിച്ച് 1990 നും 2019നും ഇടക്ക് 50 വയസ്സിനുതാഴെ ഉള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 79 ശതമാനം വർധിച്ചു. ഒപ്പം മരണ നിരക്ക് 28 ശതമാനം വർധിക്കുകയും ചെയ്തു.

115 രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടന നടത്തിയ സർവെയിൽ 39 ശതമാനം പേർക്ക് മാത്രമെ കാൻസറിന് വേണ്ട അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നുള്ളൂ. 28 ശതമാനം പേർക്ക് മാത്രമാണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.