ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ചു പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്.

വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവില്‍ ആകെ 7264 കോവിഡ് രോ​ഗികളാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോ​ഗമുക്തരായി. ഇതോടെ, സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.

അതിനിടെ, പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്ന് വീണ ജോര്‍ജ് അറിയിച്ചു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം.

ഒ​മി​ക്രോ​ൺ ഉ​പ വ​ക​ഭേ​ദ​ത്തി​ന്റെ പി​ൻ​ഗാ​മി​യാ​യാ​ണ് എ​ക്സ്.​എ​ഫ്.​ജി വ​ക​ഭേ​ദ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ ശേ​ഷി​യെ എ​ളു​പ്പ​ത്തി​ൽ മ​റി​ക​ട​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് എ​ക്സ്.​എ​ഫ്.​ജി വ​ക​ഭേ​ദ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

‘weഎ​ന്നാ​ൽ, ഇ​ത​ര ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ എ​ക്സ്.​എ​ഫ്.​ജി​യും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച് (ഐ.​സി.​എം.​ആ​ർ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​രാ​ജീ​വ് ഭെ​ൽ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉന്നത പൊലീസ്

എ​ച്ച്.​എം.​പി.​വി: പ​രി​ഭ്രാ​ന്തി വേ​ണ്ട; ക​രു​ത​ലാ​കാം

എ​ച്ച്.​എം.​പി.​വി: പ​രി​ഭ്രാ​ന്തി വേ​ണ്ട; ക​രു​ത​ലാ​കാം

ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്.​എം.​പി.​വി കേ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ആ​ദ്യ എ​ച്ച്.​എം.​പി.​വി (ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ്) കേ​സ് ബം​ഗ​ളൂ​രു​വി​ൽ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ കേ​സും ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ൽ. എ​ന്നാ​ൽ,

നെ​ഞ്ചു​വേ​ദ​ന​യെ ഭ​യ​ക്കേ​ണ്ട​ത് എ​പ്പോ​ള്‍?

ല​ക്ഷ​ണ​ങ്ങ​ള്‍ നി​സ്സാ​ര​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ടം. താ​ര​ത​മ്യേ​ന അ​പ​ക​ട​കാ​രി​യ​ല്ലാ​ത്ത അ​സി​ഡി​റ്റി (ആ​സി​ഡ് റി​ഫ്ല​ക്സ് ) മു​ത​ല്‍ അ​തി ഗു​രു​ത​ര​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ വ​രെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് നെ​ഞ്ചു​വേ​ദ​ന. അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ സ​മാ​ന​മാ​യ​തി​നാ​ല്‍, കാ​ര​ണം തി​രി​ച്ച​റി​യു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​വു​മാ​ണ്. ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​വു​ന്ന