സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

February 18, 2025 0 By KeralaHealthNews

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി പറഞ്ഞു. ഇതിന്റെ പരീക്ഷണങ്ങൾ നടക്കുകയാണ്. രാജ്യത്ത് അർബുദ രോഗികളുടെ എണ്ണം വർധിക്കുകയാണ്. അർബുദത്തെ പ്രതിരോധിക്കുന്നതിനായി നിരവധി നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്.

30 വയസിന് മുകളിലുള്ള കുട്ടികളെ ആശുപത്രികളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അർബുദം വേഗത്തിൽ കണ്ടെത്താൻ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബുദ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സ്തനാർബുദം, ഗർഭാശയ അർബുദം, വായിലെ അർബുദം എന്നിവയെ വാക്സിൻ പ്രതിരോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ആരോഗ്യകേന്ദ്രങ്ങളെ ആയുഷ് കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. 12,500 ആയുഷ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.