ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ലം ര​ക്ത​സ​മ്മ​ർദം സ്വാ​ഭാ​വി​ക​മാ​യി കു​റ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഹൈ​പ്പ​ർ​ ടെ​ൻ​ഷ​ൻ ത​ട​യാ​നും ഇ​ത് സ​ഹാ​യി​ക്കും. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം, കു​റ​ഞ്ഞ സോ​ഡി​യം, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ന്നി​വ ദീ​ർ​ഘ​കാ​ല ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്നു.

പൊ​ട്ടാ​സ്യം സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം

വാ​ഴ​പ്പ​ഴം, ഓ​റ​ഞ്ച്, ചീ​ര, മ​ധു​ര​ക്കി​ഴ​ങ്ങ് എ​ന്നി​വ​ക്ക് സോ​ഡി​യം തോ​ത് സ​ന്തു​ലി​ത​മാ​ക്കാ​നും ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നും ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാ​നും ക​ഴി​യും. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും കി​ഡ്നി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​തി​ന് ക​ഴി​യും.

സോ​ഡി​യം അ​ള​വ് കു​റ​ക്കാം

​​പ്രോ​സ്ഡ് ഭ​ക്ഷ​ണം, ഫാ​സ്റ്റ് ഫു​ഡ്, ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത ഉ​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തു​വ​ഴി ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ സ​മ്മ​ർ​ദം കു​റ​ക്കാം. പാ​ക്ക് ചെ​യ്ത സ്നാ​ക്കു​ക​ൾ, കാ​നി​ൽ അ​ട​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലെ ഉ​യ​ർ​ന്ന സോ​ഡി​യ​വും അ​നാ​​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പും ര​ക്ത​സ​മ്മ​ർ​ദം കൂ​ട്ടു​ന്ന​താ​ണ്.

മ​ഗ്നീ​ഷ്യം കൂ​ട്ടു​ക

ന​ട്സു​ക​ൾ, വി​ത്തു​ക​ൾ, മു​ഴു ധാ​ന്യ​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ൾ എ​ന്നി​വ ക​ഴി​ക്കു​ന്ന​തു​വ​ഴി ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​ക്കാ​നും ര​ക്ത​യോ​ട്ടം സ​ു​ഗ​മ​മാ​ക്കാ​നും ക​ഴി​യും. ര​ക്ത​സ​മ്മ​ർ​ദം നി​ല​ക്ക് നി​ർ​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും.

നാ​രു​ക​ൾ ധാ​രാ​ളം

റാ​ഗി, ബാ​ര്‍ലി, ത​വി​ടു​ള്ള കു​ത്ത​രി, ചോ​ളം തു​ട​ങ്ങി​യ മു​ഴു​ധാ​ന്യ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​​ന്ത്രി​ക്കാ​നും കൊ​ള​സ്ട്രോ​ൾ കു​റ​ക്കാ​നും പ​ര്യാ​പ്ത​മാ​ണ്.

മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ക

അ​മി​ത മ​ദ്യ​പാ​ന​ത്തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങു​ന്ന​ത് ഹൃ​ദ​യ​ത്തി​​േന്മലു​ള്ള സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കും. ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ക്കാ​നും ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​നും അ​മി​ത മ​ദ്യ​പാ​നം ഇ​ട​യാ​ക്കും.

ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക

ദി​വ​സ​വും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചി​രി​ക്ക​ണം. വൃ​ക്ക​ക​ളു​ടെ​യും ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ​യും സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​ത് ആ​വ​ശ്യ​മാ​ണ്. ഹൈ​പ്പ​ർ​ടെ​ൻ​ഷ​നും ഹൃ​ദ്രോ​ഗ​ങ്ങ​ളും ത​ട​യാ​നും ഇ​തു​വ​ഴി ക​ഴി​യും.

മി​ത​മാ​യ ​ തോ​തി​ൽ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ്

70 ശ​ത​മാ​ന​മെ​ങ്കി​ലും കൊ​ക്കോ​യു​ള്ള ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് മി​ത​മാ​യ തോ​തി​ൽ ക​ഴി​ക്കു​ന്ന​തു​വ​ഴി ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ക്കാ​ൻ ക​ഴി​യും. ര​ക്ത​യോ​ട്ടം സു​ഗ​മ​മാ​കു​ന്ന​തു​വ​ഴി അ​മി​ത ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാം.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള പട്ടിക പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ

ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു…

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ

പുതിയ ഹോമിയോ ഡിസ്​പെന്‍സറികളിൽ ജോലിക്ക് ഡോക്ടർ മാത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ 40 പു​തി​യ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ൾ സ​ർ​ക്കാ​ർ ​​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച​ത്​ ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക മാ​ത്രം. ഇ​വ​യി​ൽ 33 എ​ണ്ണം ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ്​ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​​മ്പോ​ഴും ഡി​സ്​​പെ​ൻ​സ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നി​വാ​ര്യ​മാ​യും വേ​ണ്ട മ​റ്റു ത​സ്തി​ക​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലും അ​വ്യ​ക്ത​ത.