കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്നും വാങ്ങിയ അൽഫാമിൽ പുഴു. ടി കെ കാറ്ററിംഗ് ഹോട്ടൽ യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്.

ആരോഗ്യ വകുപ്പ് പരിശോധന നടത്തി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കൂടുതൽ പഴകിയ ഭക്ഷണങ്ങൾ കാറ്ററിങ് യൂണിറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴായ്ച്ചയാണ് കല്ലാച്ചി സ്വദേശിയായ യുവാവ് ഇവിടെ നിന്നും അൽഫാം വാങ്ങുന്നത്. വീട്ടിലെത്തി പകുതിയോളം കഴിച്ചപ്പോഴാണ് അൽഫാമിൽ നിന്ന് ചെറിയ പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്.�

തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ഇയാൾ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അൽഫാമിൽ നിന്ന് പുഴു കിട്ടിയ കാര്യം ആരോഗ്യ വകുപ്പിൽ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കാറ്ററിങ് യൂണിറ്റിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. തുടർന്ന് കാറ്ററിങ് യൂണിറ്റ് അടച്ചു പൂട്ടി പിഴയടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക​ന​ത്ത ചൂ​ടും ഇ​ട​വി​ട്ട് മ​ഴ​യും; പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​യാ​തെ പാലക്കാട് ജി​ല്ല

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ചൂ​ടും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ആ​ഗ​സ്റ്റ് 16 വ​രെ 13,676 പേ​ർ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 304 പേ​ർ കി​ട​ത്തി ചി​കി​ത്സ ന​ട​ത്തി.

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

കു​റ്റ്യാ​ടി: ര​ക്​​തരോ​ഗം ബാ​ധി​ച്ച അ​ർ​ജു​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്റ്റെം ​സെ​ൽ റീ ​പ്ലാ​ന്റേ​ഷ​ൻ ശ​സ്ത്ര​​ക്രി​യ​ക്കാ​യി മൂ​ല​കോ​ശ​ദാ​താ​വി​നെ തേ​ടി കുടുംബം. പ​രേ​ത​നാ​യ അ​ഡ്വ. മോ​ഹ​ൻ​ദാ​സി​ന്റെ​യും ക​ര​ണ്ടോ​ട്​ ഗ​വ. എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു​വി​ന്റെ​യും മ​ക​നാ​ണ്​ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത്. പ​തി​നാ​യി​രം മു​ത​ൽ 10

ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നാളെ വിരഗുളിക വിതരണം ചെയ്യും

തിരുവനന്തപുരം: വിരബാധയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക്