ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉ​പഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡുകൾക്ക് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം സഭയോട് ആവശ്യപ്പെട്ടു.

ജങ്ക് ഫുഡിന്റെ അമിത ഉപഭോഗവും മോശം ജീവിതശൈലിയുമാണ് ​പ്രമേഹം, കാൻസർ, പൊണ്ണത്തടി തുടങ്ങി സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് അപകടകരമായ നിലയിൽ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്യകമ്പനികളെ കുട്ടികളെ ലക്ഷമിടുന്നതിനാൽ അവരാണ് ജങ്ക് ഫുഡിന് ഏറ്റവും അധികം അടിമകളാകുന്നത്. ഇത് ആശങ്കജനകമാണ്.

നമ്മുടെ ജനസംഖ്യയുടെ 41 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 2006 നും 2019 നും ഇടയിൽ പാക്ക് ചെയ്ത ജങ്ക് ഫുഡിന്റെ ഉപഭോഗത്തിൽ 40 മടങ്ങ് വർധനവാണുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ കമ്പനികൾ സമാന ജങ്ക് ഫുഡുകൾ വിദേശത്ത് വിൽക്കുന്നതിനേക്കാൾ ഗുണനിലവാരം ഏറെ കുറഞ്ഞതാണ് ഇന്ത്യയിൽ വിൽക്കുന്നത് എന്നതും നമ്മുടെ പൗരൻമാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇന്ത്യയിലെ പൗരമാരുടെ ആരോഗ്യത്തേക്കാൾ കമ്പനികൾ മുൻഗണന നൽകുന്നത് ലാഭത്തിന് മാത്രമാണെന്നും എം.പി സഭയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചോദ്യങ്ങൾക്ക്​ ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം

സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്​ ​ വിദഗ്​ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്​കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ്​​ സാധാരണക്കാർക്ക്​ സൗജന്യമായി അവരുടെ​ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച്​

മാ​ര​ക രോ​ഗ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​ന്റെ ജീ​വി​ത​ശൈ​ലി

മാ​ര​ക രോ​ഗ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​ന്റെ ജീ​വി​ത​ശൈ​ലി

‘‘ദീ​ർ​ഘാ​യു​സ്സെ​ന്ന​ത് ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ങ്ങ​ൾ ചേ​ർ​ക്കു​ക​യെ​ന്ന​ത​ല്ല, ആ ​വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ജീ​വി​തം ചേ​ർ​ക്കു​ക​യാ​ണ്’’ -ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന ന്യൂ​റോ​ള​ജി​സ്റ്റ് ഡോ.​സു​ധീ​ർ കു​മാ​റി​ന്റെ​താ​ണ് ഈ ​അ​ഭി​പ്രാ​യം. പ്ര​മേ​ഹം, ഹൃ​ദ​​യ​രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, മ​റ​വി തു​ട​ങ്ങി​യ വ​ലി​യ രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​നും ആ​രോ​ഗ്യ​വും കൃ​ത്യ​ത​യും സൗ​ഖ്യ​വും

മ​നു​ഷ്യ​രാ​ശി​യെ രണ്ടു വർഷം നി​ശ്ച​ല​മാ​ക്കി​യ ആ ​വു​ഹാ​ൻ മ​ര​ണ​ത്തി​ന് അ​ഞ്ചാ​ണ്ട്

മ​നു​ഷ്യ​രാ​ശി​യെ രണ്ടു വർഷം നി​ശ്ച​ല​മാ​ക്കി​യ ആ ​വു​ഹാ​ൻ മ​ര​ണ​ത്തി​ന് അ​ഞ്ചാ​ണ്ട്

ലോ​ക​ത്തെ ലോ​ക്ഡൗ​ണി​ലാ​ക്കി​യ മ​ഹാ​മാ​രി​യാ​യി​രു​ന്നു കോ​വി​ഡ്-19. 2019 ഡി​സം​ബ​റി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ആ​ദ്യ​മാ​യി റി​​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു. 2020 ജ​നു​വ​രി 11നാ​ണ് ലോ​ക​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണം റി​​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തും വു​ഹാ​നി​ലാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം