ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

February 2, 2025 0 By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

  • പ​ക​ൽ 11 മു​ത​ല്‍ മൂ​ന്ന്​ വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക.
  • മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് ശീ​ത​ള പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ.​ആ​ർ.​എ​സ്​ ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
  • മാ​ർ​ക്ക​റ്റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​ം വ​ർ​ധി​ക്കാ​ൻസാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യുംവേണം.