അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.

‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.

തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി

രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത്

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​റ് ആ​ശു​പ​ത്രി​ക​ൾ ന്യൂ​സ്​ വീ​ക്ക്​ പു​റ​ത്തു​വി​ട്ട 2023ലെ ​ലോ​ക​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ആ​ശു​പ​ത്രി​ക​ളാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​ലും രോ​ഗീ പ​രി​ച​ര​ണ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം

ആര്‍ദ്ര കേരളം പുരസ്‌കാരം; മലപ്പുറം ജില്ലയിൽ രണ്ടാംസ്ഥാന നിറവിൽ വട്ടംകുളം

എ​ട​പ്പാ​ൾ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍