തൊ​ടു​പു​ഴ: താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം​പ്ര​തി​രോ​ധം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

കു​ഞ്ഞു​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കും.

നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ർ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. ശ​രീ​ര​ത്തി​ലെ ജ​ല​ന​ഷ്ട​ത്തി​ലൂ​ടെ നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യെ​ന്ന​താ​ണ് പ്ര​തി​രോ​ധ മാ​ർ​ഗം. ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണം.

തു​ട​ർ​ച്ച​യാ​യി വെ​യി​ലേ​റ്റാ​ൽ സൂ​ര്യാ​ഘാ​ത​മോ, സൂ​ര്യാ​ത​പ​മോ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. വ​ള​രെ ഉ​യ​ർ​ന്ന ശ​രീ​ര താ​പ​നി​ല, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, വ​റ്റി​വ​ര​ണ്ട ചു​വ​ന്ന ച​ർ​മം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഓ​ക്കാ​നം, ബോ​ധ​ക്ഷ​യം, ക​ഠി​ന​മാ​യ ക്ഷീ​ണം എ​ന്നി​വ തോ​ന്നി​യാ​ൽ ശ്ര​ദ്ധി​ക്ക​ണം. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്ന​വ​ർ ത​ണ​ലി​ൽ മാ​റി വി​ശ്ര​മി​ച്ച് ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ക​ട്ടി​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ മാ​റ്റു​ക. ത​ണു​ത്ത വെ​ള്ളം​കൊ​ണ്ട് ദേ​ഹം തു​ട​യ്ക്കു​ക. കാ​റ്റ് കൊ​ള്ളു​ക, വീ​ശു​ക, ഫാ​നോ എ.​സി​യോ ഉ​പ​യോ​ഗി​ക്കു​ക.

ചൂ​ടു​കു​രു, പേ​ശി​വ​ലി​വ്, ച​ർ​മ​രോ​ഗ​ങ്ങ​ൾ, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ, നേ​ത്ര​രോ​ഗ​ങ്ങ​ൾ, ചി​ക്ക​ൻ​പോ​ക്‌​സ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ചൂ​ടു​കാ​ല​ത്ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടാ​റു​ണ്ട്. ചൂ​ടു​കു​രു കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ചൂ​ടു​കു​രു ഉ​ണ്ടാ​യാ​ൽ അ​ധി​കം വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കു​ക​യും തി​ണ​ർ​പ്പ്​ ബാ​ധി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക​യും വേ​ണം.

ശ്ര​ദ്ധി​ക്കേ​ണ്ടത്​

  • രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ കൂ​ടു​ത​ൽ നേ​രം വെ​യി​ലേ​ൽ​ക്ക​രു​ത്.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത്.
  • ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം ഇ​ട​ക്കി​ടെ കു​ടി​ക്കു​ക. യാ​ത്രാ​വേ​ള​യി​ൽ ഒ​രു കു​പ്പി വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​ത്.
  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക.
  • കു​ട്ടി​ക​ൾ​ക്ക്​ ഇ​ട​ക്കി​ടെ വെ​ള്ളം ന​ൽ​ക​ണം.
  • ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ ധാ​രാ​ള​മാ​യി കു​ടി​ക്കു​ക.
  • ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച് തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ല​ഡു​ക​ളും കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
  • കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
  • ചൂ​ടി​ന്റെ കാ​ഠി​ന്യം കു​റ​ക്കാ​ൻ പ​ക​ൽ വീ​ടി​ന്റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക.
  • വൃ​ത്തി​യും ശു​ചി​ത്വ​വു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ മാ​ത്രം. ഉ​പ​യോ​ഗി​ക്കു​ക.
  • ജ്യൂ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ്, ശു​ദ്ധ​ജ​ലം​കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​വ​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എല്ലാറ്റിനും മരുന്നല്ല പരിഹാരം

എല്ലാറ്റിനും മരുന്നല്ല പരിഹാരം

വാർധക്യം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘട്ടവും ഒളിച്ചോടാൻ കഴിയാത്ത യാഥാർഥ്യവുമാണ്. ജീവിതത്തിലെ അവസാനകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവശതയും രോഗാതുരതയുമാണ് മനസ്സിലെത്തുക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാതാപിതാക്കളെ കുറിച്ചുള്ള കുശലാന്വേഷണങ്ങൾ എപ്പോഴും തുടങ്ങുന്നത് ‘അസുഖമൊന്നുമില്ലല്ലോ’ എന്ന ചോദ്യത്തോടെയായിരിക്കും. പ്രസരിപ്പിന്റെയും ചുറുചുറുക്കിന്റെയും യൗവനകാലത്തുനിന്ന് അവശതയുടെയും

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​? പ്ര​മേ​ഹം കു​ടു​ത​ലു​ള്ള​വ​രി​ൽ ക​ണ്ണു​ക​ൾ​ക്കും പ്ര​ശ്ന​മു​ള്ള​താ​യി പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടി​ല്ലേ? പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ ഓ​രോ കോ​ശ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്. പ്ര​മേ​ഹം ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ക​യും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​തു​മാ​യ ഈ

പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്;ആരോ​ഗ്യമന്ത്രി സ്ഥലം സന്ദർശിച്ചു

പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്;ആരോ​ഗ്യമന്ത്രി സ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുർവേദ പഞ്ചകർമ്മം ഉൾപ്പെടെ സ്വാസ്ഥ്യ ചികിത്സാ വിധികൾ ലോകത്തിനു മുന്നിൽ എടുത്തുകാട്ടുവാൻ ഉതകുന്ന തരത്തിൽ സർക്കാർ