പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

January 28, 2025 0 By KeralaHealthNews

യൂ​ട്യൂ​ബ് വി​ഡി​യോ ക​ണ്ട്, ഇ​റ​ച്ചി​യും ചീ​സും മാ​ത്രം ഭ​ക്ഷ​ണ​മാ​ക്കി​യ നാ​ൽ​പ​തു​കാ​ര​നെ, കൊ​ഴു​പ്പ് പു​റ​ത്തു​വ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ചീ​സ്, ബ​ട്ട​ർ സ്റ്റി​ക്സ്, ഹാം​ബ​ർ​ഗ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടേ​മു​ക്കാ​ൽ ​മു​ത​ൽ നാ​ലു കി​ലോ​വ​രെ ദി​വ​സ​വും അ​ക​ത്താ​ക്കി​യ വീ​ര​നാ​ണ് കൈ​പ്പ​ത്തി​യി​ലൂ​ടെ​യും മ​റ്റും കൊ​ള​സ്ട്രോ​ൾ പു​റ​ത്തു​വ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​യെ​ത്തി​യ​ത്. എ​ട്ടു​മാ​സ​മാ​യി ഇ​യാ​ൾ കൊ​ഴു​പ്പും ഇ​റ​ച്ചി​യു​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ക​ഴി​ച്ചി​രു​ന്ന​തെ​ന്ന് യു.​എ​സ്.​എ ടു​ഡെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഭാ​രം നി​യ​ന്ത്രി​ക്കാ​നും ഉ​ന്മേ​ഷ​ം ല​ഭി​ക്കാ​നുമുള്ള ഡ​യ​റ്റ് പ​രീ​ക്ഷ​ണം ല​ക്ഷ്യം ക​ണ്ടു​വെ​ങ്കി​ലും പാ​ർ​ശ്വ​ഫ​ല​ം പണി തന്നു. ​​കൈ​വെ​ള്ള​യി​ലും മു​ട്ടു​ക​ളി​ലും കാ​ൽ​വെ​ള്ള​യി​ലു​മെ​ല്ലാം മ​ഞ്ഞ നി​ക്ഷേ​പ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ത്വ​ക്കി​ൽ കൊ​ഴു​പ്പ് ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന സാ​ന്ത​ലാ​സ്മ (Xanthelasma) എ​ന്ന അ​വ​സ്ഥ​യാ​ണി​ത്. 200-300 ഉ​ണ്ടാ​യി​രു​ന്ന കൊ​ള​സ്ട്രോ​ൾ 1000 ക​ട​ക്കു​ക​യും ചെ​യ്തു! 200 വേ​ണ്ടി​ട​ത്താ​ണി​ത്. ക​ണ്ണി​ന് താ​ഴെ​യും ഇ​ങ്ങ​നെ കൊ​ഴു​പ്പ​ടി​യാ​റു​ണ്ട്. ത്വ​ക്കി​ൽ കൊ​ഴു​പ്പ​ടി​യു​ന്ന​ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​പ​ക​ട​ക​ര​മ​ല്ലെ​ങ്കി​ലും ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ കാ​ര​ണം ഹൃ​ദ്രോ​ഗ​, പ​ക്ഷാ​ഘാ​ത​ സാ​ധ്യ​ത ഏ​റെ​യാ​ണ്.�