പ്രമേഹമുള്ളവരിൽ ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും വളരെ പ്രധാനമാണ്. പലർക്കും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, ജീവിതരീതിയെയും ബാധിക്കുന്നു.

പ്രമേഹമുള്ളവരിൽ 30 മുതൽ 50 ശതമാനം വരെ ആളുകൾക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ തകരാറുകൾ അനുഭവപ്പെട്ടേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിഷാദം, സ്കീസോഫ്രീനിയ, ഉത്കണ്ഠ, പ്രമേഹം തുടങ്ങിയ അവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.

പ്രമേഹം പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗാവസ്ഥയാണ്. ആദ്യമായി രോഗം കണ്ടെത്തുന്ന പലർക്കും അതിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകാറുണ്ട്. ജീവിത ശൈലിയിലും മറ്റും പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുന്നതും, തുടർച്ചയായി മരുന്നുകൾ കഴിക്കണമെന്ന ചിന്തയും പലർക്കും ആശങ്കയും, അമിതമായ ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. വ്യായാമക്കുറവ്, ശരീരത്തിന്റെ അമിതഭാരം എന്നിങ്ങനെ പല കാരണങ്ങൾ ഒന്നിച്ചുവരുമ്പോഴാണ് പ്രമേഹമുണ്ടാവുന്നത്. പ്രമേഹവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ പരസ്പര പൂരകമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രമേഹം ഉണ്ടാകാനും, പ്രമേഹ നിയന്ത്രണം മോശമാകാനുമുള്ള സാധ്യത കൂട്ടുന്നു. നീണ്ട കാലമായി പ്രമേഹമുള്ള പല വ്യക്തികളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനങ്ങൾ പറയുന്നു. പ്രമേഹമുള്ളവരിൽ വിഷാദരോഗത്തിനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. ശാരീരിക വ്യായാമങ്ങൾക്ക് ഒപ്പം, മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്ന റീലാക്സേഷൻ വ്യായാമങ്ങളും, ബ്രീത്തിങ് പരിശീലനം, മസിൽ റിലാക്സേഷൻ വ്യായാമം, മൈൻഡ്ഫുൾനെസ്സ് എന്നിവ പരിശീലിക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മടുത്തു, ഈ ജോലി വിടാനായോ?

ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു ജോ​ലി​യി​ലാ​ണോ ഇ​പ്പോ​ൾ നി​ങ്ങ​ളു​ള്ള​ത്? യോ​ജി​ച്ച ഒ​രു ജോ​ലി​യാ​ണെ​ങ്കി​ൽ അ​തി​​ൽ നി​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വ​പ്പെ​ടും, സ​ന്തോ​ഷ​വു​മു​ണ്ടാ​കും. ചെ​യ്യു​ന്ന ജോ​ലി​യി​ൽ റി​സ​ൽ​ട്ട് കൂ​ടു​ത​ലാ​യി​രി​ക്കും. എ​ന്നാ​ൽ, ഇ​തി​ന് വി​രു​ദ്ധ​മാ​ണ് നി​ങ്ങ​ളു​ടെ ജോ​ലി​യി​ൽ നി​ന്ന് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ഒ​രു നി​മി​ഷം ചി​ന്തി​ക്കു​ക, തെ​റ്റാ​യ ഇ​ട​ത്തി​ലാ​ണോ

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ

നി​ർ​ജ​ലീ​ക​ര​ണ​ത്തെ ക​രു​തി​യി​രി​ക്ക​ണം

പാ​ല​ക്കാ​ട്: ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ചൂ​ടി​ൽ ജി​ല്ല വെ​ന്തു​രു​കു​ക​യാ​ണ്. എ​ന്നാ​ൽ നി​ർ​ജ​ലീ​ക​ര​ണ​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. എ​ന്താ​ണ് നി​ർ​ജ​ലീ​ക​ര​ണം ശ​രീ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ലം, ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ർ​ജ​ലീ​ക​ര​ണം. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ൽ നി​ർ​ജ​ലീ​ക​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​മി​ത ദാ​ഹം, വാ​യും