
മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു
January 27, 2025സോലാപൂർ : ഗില്ലൻബാ സിൻഡ്രോം (ജി.ബി.എസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് സംഭവം. പൂണെയിൽ ജി.ബി.എസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു. പൂണെയിലെ മൊത്തം 101 ജി.ബി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതിൽ 68 പുരുഷന്മാരും 33 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 16 രോഗികൾക്ക് വെന്റലേറ്ററിന്റെ സഹായം ആവശ്യമാണ്.
മഹാരാഷ്ട്രയിൽ ജി.ബി.എസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്. മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തും. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം.
കഴിഞ്ഞയാഴ്ചയാണ് പുണെയിൽ അമ്പതോളംപേരെ ബാധിച്ച അജ്ഞാത രോഗം അപൂർവങ്ങളിൽ അപൂർവമായ ഗില്ലൻബാ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്. മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്.
നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. വൈറസോ ബാക്ടീരിയയോ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പിന്നാലെയാണ് പൊതുവേ ഈ രോഗമുണ്ടാകുന്നത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തുന്നു. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം. ഒരു നൂറ്റാണ്ടുമുമ്പേ വൈദ്യശാസ്ത്രലോകം കണ്ടെത്തിയ രോഗമാണിത്.