ഗ്യാ​സ്ട്ര​ബി​ളി​ന്റെ വി​വി​ധ ഭാ​വ​ങ്ങ​ളാ​യ വ​യ​ർ അ​സ്വ​സ്ഥ​ത, നെ​ഞ്ചെ​രി​ച്ചി​ൽ, സ്‍തം​ഭ​നം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ണ്ടാ​യാ​ൽ സ്ഥി​ര​മാ​യി ഗ്യാ​സ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നും വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് വി​ദ​ഗ്ധ​ർ. ആ​മാ​ശ​യ​ത്തി​ലെ ആ​സി​ഡി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന പ്രോ​ട്ടോ​ണ്‍ പ​മ്പ് ഇ​ന്‍ഹി​ബി​റ്റ​റു​ക​ളും (പി.​പി.​ഐ​ക​ൾ) കൂ​ടു​ത​ലു​ള്ള ആ​സി​ഡി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന അ​ന്‍റാ​സി​ഡു​ക​ളും നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത 16 മു​ത​ല്‍ 21 ശ​ത​മാ​നം അ​ധി​ക​മാ​ണെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

‘‘അ​സി​ഡി​റ്റി​ക്കും നെ​ഞ്ചെ​രി​ച്ചി​ലി​നും അ​നേ​കം പേ​ർ​ക്ക് ഉ​ട​ൻ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് അ​ന്റാ​സി​ഡു​ക​ൾ. ഇ​തി​ന്റെ, പ്ര​ത്യേ​കി​ച്ച് പ്രോ​ട്ടോ​ൺ പ​മ്പ് ഇ​ൻ​ഹി​ബി​റ്റേ​ഴ്സി​ന്റെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം പ​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ച്ചേ​ക്കാം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം.’’ -രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യ ഉ​ജാ​ല സൈ​ഗ്ന​സ് ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​താ​രി​ഖ് റാ​ഷി​ദ് വി​ശ​ദീ​ക​രി​ക്കു​ന്നു.

കാ​ത്സ്യ​മാ​ണ് ഇ​വി​ടെ വി​ല്ല​നാ​കു​ന്ന​ത്. കാ​ത്സ്യ​ത്തി​ന്‍റെ തോ​ത് ശ​രീ​ര​ത്തി​ല്‍ കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും അ​പ​ക​ട​മാ​ണ്. അ​ന്‍റാ​സി​ഡു​ക​ളി​ലു​ള്ള കാ​ത്സ്യം സം​യു​ക്ത​ങ്ങ​ളും കാ​ത്സ്യം സ​പ്ലി​മെ​ന്‍റു​ക​ളും ര​ക്ത​പ്ര​വാ​ഹ​ത്തി​ലെ കാ​ത്സ്യം തോ​ത് വ​ര്‍ധി​പ്പി​ക്കു​ന്നു. ഓ​രോ ഹൃ​ദ​യ​മി​ടി​പ്പി​ലും ഹൃ​ദ​യ പേ​ശി​ക​ളി​ലേ​ക്ക് ക​യ​റു​ന്ന കാ​ത്സ്യം ഇ​ല​ക്ട്രി​ക് സി​ഗ്ന​ലു​ക​ളെ നി​യ​ന്ത്രി​ക്കു​ന്നു.

അ​മി​ത​മാ​യ കാ​ത്സ്യം ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ആ​വ​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ക്ലോ​ട്ടു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ഹൃ​ദ്രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കാം. പി.​പി.​ഐ​ക​ൾ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​ന്ത​രി​ക പാ​ളി​യാ​യ എ​ൻ​ഡോ​തെ​ലി​യ​ത്തെ ഇ​ത് ത​ക​രാ​റി​ലാ​ക്കു​ന്നു. ഹൃ​ദ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​പു​റ​മെ, വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച് ഡി​മെ​ൻ​ഷ്യ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ… ഗുണങ്ങൾ ഏറെയാണ്

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ... ഗുണങ്ങൾ ഏറെയാണ്

ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്. ഫുൾ ആക്ടീവാക്കും എനർജി മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത്

രക്തസമ്മർദം കുറയ്ക്കണോ? 20 മിനിറ്റ് വ്യായാമം ചെയ്താൽ മതി

ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദത്തിൻ്റെ അളവിൽ കുറവ് സാധ്യമാക്കാം. പടികൾ കയറുന്നത്, ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള 20-27

മു​ണ്ടി​നീ​ര്; വേ​ണം, ജാ​ഗ്ര​ത

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 2024ല്‍ ​ആ​കെ 13,643 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മു​ണ്ടി​നീ​ര്, മു​ണ്ടി​വീ​ക്കം,