വി​ജ​യ​ത്തി​ന്റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ പോ​ലും നേ​ട്ട​ങ്ങ​ൾ യ​ഥാ​ർ​ഥത്തി​ൽ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന നി​ര​ന്ത​ര​മാ​യ വി​കാ​രം. വ്യ​ക്തി​ക​ൾ അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ സം​ശ​യി​ക്കു​ക​യും വ​ഞ്ച​ന​യാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ…​ ടോം ഹാ​ങ്ക്സ്, ബെ​ല്ല ഹ​ഡി​ഡ്, എ​മ്മ വാ​ട്സ​ൺ, ഷെ​ഫാ​ലി ഷാ… ​ഇ​വ​രൊ​ക്കെ ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ട്. എ​ന്താ​ണ് ഇ​വ​രെ ബാ​ധി​ച്ച ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോം?

എ​ന്താ​ണ് ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോം?

ത​ന്റെ ക​ഴി​വു​ക​ളി​ൽ മ​തി​പ്പി​ല്ലാ​ത്ത, അ​വ വ്യാ​ജ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന, ജീ​വി​ത​ത്തി​ൽ എ​ത്ര വി​ജ​യി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ലും അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത, നേ​ടി​യ​തൊ​ക്കെ അ​ന​ർ​ഹ​മാ​ണെ​ന്ന് തോ​ന്നു​ന്ന അ​വ​സ്ഥ​യാ​ണ് ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോം. നേ​ടി​യ​തൊ​ക്കെ അ​പ്ര​തീ​ക്ഷി​ത ഭാ​ഗ്യ​മാ​ണെ​ന്നും അ​തൊ​ക്കെ ന​ഷ്ട​മാ​വു​മെ​ന്നും തോ​ന്നു​ന്ന ഒ​രുത​രം സാ​മൂ​ഹി​ക​വും മാ​ന​സി​ക​വു​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യാ​ണി​ത്.

വ​ള​രെ​യ​ധി​കം നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ സ്ത്രീ​ക​ളി​ലാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സാ​ധാ​ര​ണ കാ​ണാ​റു​ള്ള​ത്. എ​ന്നാ​ൽ, അ​ത്യ​പൂ​ർ​വ​മാ​യി പു​രു​ഷ​ന്മാ​രി​ലും ഇ​ത് ക​ണ്ടെ​ന്നുവ​രാം. വം​ശം, പാ​ര​മ്പ​ര്യം, നി​റം, ജോ​ലി, പ​ദ​വി, വ​രു​മാ​നം തു​ട​ങ്ങി​യ സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ളും ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോ​മി​ന് പ്രേ​ര​ണ​ക​ളാ​വാ​റു​ണ്ട്.

ഒ​രു പ​രീ​ക്ഷ​യി​ൽ നി​ങ്ങ​ൾ എ ​പ്ല​സ് നേ​ടി​യെ​ന്നി​രി​ക്ക​ട്ടെ, അ​ത് ന​ല്ല രീ​തി​യി​ൽ അ​ല്ല കി​ട്ടി​യ​തെ​ന്ന് നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഇ​താ​ണ് ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോം. ഇ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളു​ക​ൾ പ​ല​പ്പോ​ഴും അ​വ​രു​ടെ വി​ജ​യ​ത്തെ വെ​റും ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. വി​ജ​യ​ങ്ങ​ൾ സം​ഭ​വി​ച്ചാ​ലും ഇ​വ​രു​ടെ അ​ശു​ഭാ​പ്തി ചി​ന്ത വെ​ല്ലു​വി​ളി​യാ​യേ​ക്കാം. ഏ​ക​ദേ​ശം 70 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോം അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​ക്കാ​ദ​മി​ക്, കോ​ർ​പ​റേ​റ്റ് ജോ​ലി​സ്ഥ​ല​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ക്രി​യേ​റ്റീ​വ് സ്പേ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത് വ്യാ​പ​ക​മാ​ണ്.

സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം

നി​സ്സാ​ര​വ​ത്ക​രി​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ങ്കി​ലും സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ ഈ ​അ​വ​സ്ഥ​യെ എ​ടു​ത്തു കാ​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന്റെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും സാ​ധ്യ​ത​ക​ളെ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ൾ എ​പ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇ​ത് ഇം​പോ​സ്റ്റ​ർ സി​ൻ​ഡ്രോ​മി​ന്റെ പ്ര​ഭാ​വം വ​ർ​ധി​പ്പി​ക്കു​ന്നു. കൗ​മാ​ര​ക്കാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഫി​ൽ​ട്ട​ർ ചെ​യ്ത യാ​ഥാ​ർ​ഥ്യങ്ങ​ളു​മാ​യി നി​ര​ന്ത​രം താ​ര​ത​മ്യം ചെ​യ്യു​ന്നു. ഇ​ത് സ്വ​യം സം​ശ​യി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്നുക​യ​റ്റം കു​റ​ക്കാ​നും മാ​ർ​ഗ​ങ്ങ​ളു​ണ്ട്.

  • പോ​സി​റ്റി​വി​റ്റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പി​ന്തു​ട​രു​ക.
  • സ്ക്രീ​ൻ സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തു​ക
  • വ്യ​ക്തി​ഗ​ത ല​ക്ഷ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക
  • നി​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ സൂ​ക്ഷി​ച്ചു വെ​ക്കാ​നാ​യി ഒരു നോട്ട് സൂക്ഷിക്കുക
  • സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ​കു​റ​ക്കുക

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൃത്രിമ ഗര്‍ഭധാരണം: എ.ആർ.ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം- വീണ ജോർജ്

കൃത്രിമ ഗര്‍ഭധാരണം: എ.ആർ.ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം- വീണ ജോർജ്

തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

വായുവും വെള്ളവും ആഹാരവുമൊക്കെ പോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് ഉറക്കം. ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം നമ്മൾ ഉറക്കമാണ്. 24 മണിക്കൂറിൽ എട്ട് മണിക്കൂർ നേരം മനുഷ്യർക്ക് ഉറങ്ങാം. ആ സമയം ഉറക്കത്തിന് വേണ്ടി മാത്രമുള്ളതാണ്, മറ്റെന്തിനെങ്കിലും വിനിയോഗിച്ചാൽ, ആയുര്‍ദൈര്‍ഘ്യം പോലും

ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 മാർഗങ്ങൾ

ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 വഴികൾ

കരൾ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാാകും. തുടക്കത്തിൽ തന്നെ രോഗം കണ്ടു പിടിച്ചാൽ ഇതൊഴിവാക്കാം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേതി ഇത്തരത്തിൽ രോഗം തിരച്ചറിയുന്നതിന്