റി​യാ​ദ്​: ചൈ​ന​യി​ലു​ൾ​പ്പെ​ടെ പ​ട​രു​ന്നു എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) ബാ​ധ ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു സൗ​ദി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി (വി​ഖാ​യ). സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന വൈ​റ​സാ​ണി​ത്. ചു​മ, തു​മ്മ​ൽ, അ​ല്ലെ​ങ്കി​ൽ വൈ​റ​സ് ബാ​ധി​ച്ച പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഈ ​വൈ​റ​സ് പ​ക​രു​ന്ന​ത്.

അ​തി​​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ജ​ല​ദോ​ഷ​ത്തി​ന് സ​മാ​ന​മാ​യ ചു​മ, പ​നി, മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യാ​ണ്. മി​ക്ക കേ​സു​ക​ളും ല​ഘു​വാ​ണെ​ങ്കി​ലും ദു​ർ​ബ​ല പ്ര​തി​രോ​ധ​ശേ​ഷി അ​നു​ഭ​വി​ക്കു​ന്ന പ്രാ​യ​മാ​യ​വ​രി​ലും ചെ​റി​യ കു​ട്ടി​ക​ളി​ലും ഇ​ത് ഗു​രു​ത​ര രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ഖാ​യ ചൂ​ണ്ടി​ക്കാ​ട്ടി. പ​തി​വാ​യി കൈ​ക​ഴു​ക​ണം. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും വാ​യ​യും മൂ​ക്കും മ​റ​യ്ക്ക​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ അ​ണു​ബാ​ധ​യെ ത​ട​യാ​മെ​ന്ന്​ വി​ഖാ​യ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി

ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് സ്മാർട് വാച്ച്. ഹോക്കി വെയിൽസ് സി.ഇ.ഒ ആയ പോൾ വാഫാമിനാണ് ​പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റൺ ഭാഗത്താണ് സ്ഥിരമായി ഇദ്ദേഹം ഓടാനിറങ്ങുന്നത്. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്മാർട് വാച്ച് വഴി