ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകുമെന്നും എൻ.സി.ഡി.സി ഡയറക്ടർ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി. ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് എൻ.സി.ഡി.സി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ശൈത്യകാലമായതിനാൽ ഇന്ത്യയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടുന്ന സീസണാണിത്. ആശുപത്രികളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലദോഷവും കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണമെന്നും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.

അതേസമയം ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.

എന്താണ് എച്ച്.എം.പി.വി വൈറസ് ?

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോ​ഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോ​ഗ്യവിദ​ഗ്ധർ ആശങ്കപ്പെടുന്നു.

വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്‌സ്: ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല്‍ എം​പോ​ക്‌​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി. കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​ര്‍വൈ​ല​ന്‍സ് ടീ​മു​ണ്ട്. രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​ര്‍ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. 2022ല്‍ ​സ​മാ​ന

എ​ലി​പ്പ​നി വി​ല്ല​നാ​കു​ന്നു; ക​രു​ത​ൽ വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2996 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ ഇ​തു​​വ​രെ വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 438 ആ​ണ്.

കോവിഡ്​ മഹാമാരിയിൽ പഠനത്തിനൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കൊ​രു​ങ്ങി കേ​ന്ദ്രം. 54 ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​മാ​യ ഇ​ന്ത്യ​ൻ സാ​ർ​സ്-​കോ​വ്-2 ജീ​നോ​മി​ക്സ് ക​ൺ​സോ​ർ​ട്യ​ത്തി​ന് (ഐ.​എ​ൻ.​എ​സ്.​എ.​സി.​ഒ.​ജി) പ​ഠ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യേ​ക്കും. കോ​വി​ഡ് -19 മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശേ​ഖ​രി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സാ​മ്പി​ളു​ക​ളും ആ​ശു​പ​ത്രി രേ​ഖ​ക​ളു​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക. വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ